Videos | അതിർത്തിക്കടുത്തെത്തിയ ചൈനീസ് സൈനികരെ ഇൻഡ്യൻ സൈന്യം ധീരമായി നേരിടുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ; അടുത്തിടെ നടന്ന ഏറ്റുമുട്ടലിൽ നിന്നുള്ളതോ?

 



ന്യൂഡെൽഹി: (www.kvartha.com) അരുണാചൽ പ്രദേശിലെ യഥാർഥ നിയന്ത്രണ രേഖ മുറിച്ചുകടക്കുന്ന ചൈനീസ് സൈനികരെ ഇന്ത്യൻ സൈന്യം തുരത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. അരുണാചൽ പ്രദേശിലെ തവാങ്ങിൽ അടുത്തിടെ നടന്ന ഇന്ത്യ-ചൈന സായുധ സേനകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നിന്നുള്ളതാണെന്ന് അവകാശപ്പെട്ട് നിരവധി ഉപയോക്താക്കൾ വീഡിയോ റീപോസ്റ്റ് ചെയ്തു. നിരവധി അക്കൗണ്ടുകളിൽ നിന്ന് ട്വീറ്റ് ചെയ്ത വീഡിയോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
                     
Videos | അതിർത്തിക്കടുത്തെത്തിയ ചൈനീസ് സൈനികരെ ഇൻഡ്യൻ സൈന്യം ധീരമായി നേരിടുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ; അടുത്തിടെ നടന്ന ഏറ്റുമുട്ടലിൽ നിന്നുള്ളതോ?

ചൈനീസ് സൈനിക സംഘം അതിർത്തി വേലിക്കടുത്തിയപ്പോൾ ഇന്ത്യൻ ഭാഗത്ത് നിന്ന് തക്ക മറുപടി നൽകിയതായി വീഡിയോയിൽ നിന്ന് വ്യക്തമാണ്. അതിർത്തി വേലിക്ക് വളരെ അടുത്ത് എത്തിയ ചൈനീസ് സൈനികരുടെ സംഘത്തെ ഇന്ത്യ ധീരമായി നേരിട്ടു. ആദ്യ കുറച്ച് നിമിഷങ്ങൾ പിന്നോട്ട് പോകാൻ ചൈനീസ് പട്ടാളക്കാർ തയ്യാറായില്ലെങ്കിലും, പിന്നീട് അവർ മടങ്ങിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാം. പഞ്ചാബി ഭാഷയിൽ സംസാരിക്കുന്ന സൈനികർ അവസാനം 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യങ്ങളും വിളിച്ചു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തീയതിയില്ലാത്ത വീഡിയോ തവാങ് സെക്ടറിലെ എൽ‌എ‌സിയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിലുള്ള അടുത്തിടെ നടന്ന ഏറ്റുമുട്ടലിൽ നിന്നുള്ളതാണെന്ന് നെറ്റിസൺസ് അവകാശപ്പെടുമ്പോൾ, ദൃശ്യങ്ങൾ അതിർത്തിയിലെ മറ്റൊരു ഏറ്റുമുട്ടലിൽ നിന്നുള്ളതാണെന്ന് മറുവാദവുമുണ്ട്. വീഡിയോ എപ്പോഴാണെന്ന് വ്യക്തമല്ലെങ്കിലും ഡിസംബർ ഒമ്പതിന് നടന്ന സംഭവത്തിൽ നിന്നുള്ളതല്ല ഇത് എന്ന് വ്യക്തമാക്കി മാധ്യമപ്രവർത്തകൻ ശിവ് അരൂർ ട്വീറ്റ് ചെയ്തു.

Keywords: Videos of Indian Army personnel thrashing Chinese PLA go viral on Twitter: Are they from December 9 Indo-China face-off?, New Delhi,News,Top-Headlines,Latest-News,Video,National,Social Media,Army,China.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia