YouTuber | ട്രാകിന്റെ നടുവില്‍ പടക്കങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു; മറ്റൊരു പാളത്തിലൂടെ തീവണ്ടി കടന്നു പോകവെ കനത്ത പുക; വീഡിയോ വൈറലായതോടെ യൂട്യൂബറെ തേടി റെയില്‍വെ പൊലീസ്
Nov 8, 2023, 17:26 IST
ദിസപുര്‍: (KVARTHA) ഇക്കാലത്ത്, നിരവധി സോഷ്യല്‍ മീഡിയതാരങ്ങള്‍ അവരുടെ ഉള്ളടക്കത്തില്‍ കൂടുതല്‍ കാഴ്ചകളും ലൈകുകളും നേടുന്നതിനായി അപകടകരമായ സാഹസങ്ങളിലും വിചിത്രമായ സ്റ്റണ്ടുകളിലും ഏര്‍പെടുന്നത് പതിവായി കാണപ്പെടുന്നു. അത്തരത്തില്‍ ഇപ്പോള്‍, ഒരു യൂട്യൂബര്‍ റെയില്‍വേ പ്ലാറ്റ്ഫോമില്‍ പടക്കം പൊട്ടിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമ വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
രാജസ്താനിലാണ് സംഭവം. റെയില്‍വേ ട്രാകിന്റെ നടുവില്‍നിന്ന് പടക്കങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച യൂട്യൂബറെ റെയില്‍വെ പ്രൊടക്ഷന്‍ ഫോഴ്‌സ് തേടുകയാണ്. ഫുലേര - അജ്മീര്‍ പ്രദേശത്തെ ദന്ത്രാ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. യൂട്യൂബറുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ആര്‍ പി എഫ് ഇക്കാര്യം ശ്രദ്ധിച്ചതും ദൃശ്യത്തിലെ ആളെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതും.
ട്രാകിന്റെ മധ്യത്തില്‍ വച്ച് പടക്കത്തിന് തീ കൊടുത്തു. തുടര്‍ന്ന് കനത്ത പുക ഉയര്‍ന്നു. പാമ്പിന്റെ രൂപത്തിലായിരുന്നു ചാരം. ഇതിനിടെ സമീപത്തെ പാളത്തിലൂടെ മറ്റൊരു തീവണ്ടി കടന്നുപോകുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
വൈകാതെ, എത്രയും വേഗം യൂട്യൂബര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ പ്രൊടക്ഷന്‍ ഫോഴ്സിന്റെ നോര്‍ത്ത് വെസ്റ്റേണ്‍ ഡിവിഷനിലേക്ക് കോളുകള്‍ എത്തുകയായിരുന്നു. ഇതോടെ ആ വീഡിയോയിലുള്ള യുവാവ് ആരാണെന്ന് തിരയുകയാണ് പൊലീസ്.
റെയില്‍വേ ആക്റ്റിലെ സെക്ഷന്‍ 145, 147 പ്രകാരം റെയില്‍വേ ട്രാകുകളിലും പ്ലാറ്റ്ഫോമുകളിലും വീഡിയോ ചിത്രീകരിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഈ നിയമം ലംഘിച്ചാല്‍ 1000 രൂപ പിഴയോ ആറ് മാസം വരെ തടവോ ലഭിക്കും.
റെയില്‍വേ ട്രാകുകളില്‍ ഒരു സെല്‍ഫിക്കോ ഒരു വീഡിയോയ്‌ക്കോ ആയി ജീവന്‍ അപകടത്തിലാക്കുന്നതിനെതിരെ ഇന്‍ഡ്യന്‍ റെയില്‍വേ സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ പല തവണ ഉപദേശിച്ചിട്ടുണ്ട്. എന്നിട്ടും കുറ്റകൃത്യങ്ങള്‍ക്കും സാഹസങ്ങള്‍ക്കും അവസാനമാകുന്നില്ല.

Keywords: News, National, National-News, Social-Media-News, Video, YouTuber, Bursts, Snake Firecrackers, Train, Tracks, Rajasthan News, Railways Reacts, Video: YouTuber Bursts Snake Firecrackers On Train Tracks In Rajasthan, Railways Reacts.YouTuber bursting crackers on Railway Tracks!!
— Trains of India 🇮🇳 (@trainwalebhaiya) November 7, 2023
Such acts may lead to serious accidents in form of fire, Please take necessary action against such miscreants.
Location: 227/32 Near Dantra Station on Phulera-Ajmer Section.@NWRailways @rpfnwraii @RpfNwr @DrmAjmer @GMNWRailway pic.twitter.com/mjdNmX9TzQ
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.