SWISS-TOWER 24/07/2023

India Flag | ദേശീയ പതാകയുടെ ചിത്രം മുഖത്ത് പെയിന്റ് ചെയ്തതിനാല്‍ സുവര്‍ണ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചുവെന്ന ആരോപണവുമായി യുവതി; വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) ദേശീയ പതാകയുടെ ചിത്രം മുഖത്ത് പെയിന്റ് ചെയ്തതിനാല്‍ പഞ്ചാബ് അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചുവെന്ന ആരോപണവുമായി യുവതി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സിഖ് ക്ഷേത്രത്തിലെ ഗാര്‍ഡാണ് യുവതിയെ തടഞ്ഞതെന്നാണ് ആരോപണം. ഇത് ഇന്‍ഡ്യയല്ല, പഞ്ചാബ് ആണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു തടഞ്ഞതെന്നും അത് ഇന്‍ഡ്യയിലല്ലേ എന്നും യുവതിയോടൊപ്പമുള്ളയാള്‍ ചോദിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

യുവതിയും കൂടെയുള്ളയാളും നിരവധി തവണ ഇത് ഇന്‍ഡ്യയല്ലേ എന്ന് ചോദിക്കുന്നതും ഗാര്‍ഡ് നിഷേധാര്‍ഥത്തില്‍ തലയാട്ടുന്നതും കാണാം. വീഡിയോക്കൊടുവില്‍ ഗാര്‍ഡ് യുവതിയുടെ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതും കാണാം.

India Flag | ദേശീയ പതാകയുടെ ചിത്രം മുഖത്ത് പെയിന്റ് ചെയ്തതിനാല്‍ സുവര്‍ണ ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചുവെന്ന ആരോപണവുമായി യുവതി; വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

സുവര്‍ണ ക്ഷേത്രത്തിന്റെ ഭരണ സമിതിയായ ശിരോമണി ഗുരുദ്വാര പര്‍ബന്ദക് കമിറ്റി സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. എന്നാല്‍ യുവതിയുടെ മുഖത്തുള്ള പെയിന്റിങ് ദേശീയ പതാകയല്ലെന്നും അതില്‍ അശോക ചക്രമുണ്ടായിരുന്നില്ലെന്നും ജെനറല്‍ സെക്രടറി ഗുരുചരണ്‍ സിങ് ഗ്രേവാള്‍ പറഞ്ഞു.

ഇത് സിഖ് ആരാധനാലയമാണ്. എല്ലാ മതസ്ഥാപനങ്ങള്‍ക്കും അതിന്റേതായ രീതികള്‍ ഉണ്ടായിരിക്കും. ഞങ്ങള്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ഒരു ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയെങ്കില്‍ ഞങ്ങള്‍ മാപ്പ് പറയുന്നു. എന്നാല്‍ യുവതിയുടെ മുഖത്ത് പെയിന്റ് ചെയ്തത് നമ്മുടെ ദേശീയ പതാകയല്ല. അതില്‍ അശോക ചക്രമുണ്ടായിരുന്നില്ല. അത് ഒരു രാഷ്ട്രീയ പാര്‍ടിയുടെ പതാകയാകാം എന്നും ഗുരുചരണ്‍ സിങ് പറഞ്ഞു.

Keywords:  Video: Woman With India Flag Painted On Face Turned Away From Golden Temple, New Delhi, News, Religion, Controversy, Social Media, Allegation, Flag, Video, National. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia