Nurse Grabs Woman | 'സര്‍കാര്‍ ആശുപത്രിയില്‍ രോഗിയായ സ്ത്രീയോട് നഴ്‌സിന്റെ ക്രൂരത'; മുടിയില്‍ കുത്തിപ്പിടിച്ച് വലിച്ചിഴക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍
Oct 28, 2022, 20:09 IST
ADVERTISEMENT
ലക് നൗ: (www.kvartha.com) യു പിയിലെ സര്‍കാര്‍ ആശുപത്രിയില്‍ രോഗിയോട് നഴ്സിന്റെ ക്രൂരത. നഴ്സ് രോഗിയായ സ്ത്രീയുടെ മുടിയില്‍ കുത്തിപ്പിടിച്ച് വലിച്ചിഴച്ചതായി പരാതി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഒക്ടോബര്‍ 18ന് വൈകുന്നേരമാണ് മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീയെ സീതാപൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 19ന് വൈകുന്നേരം യുവതിയെ ഉപേക്ഷിച്ച് വീട്ടുകാര്‍ നാട്ടിലേക്ക് മടങ്ങി. രാത്രി 12 മണിയോടെ ഉറക്കം ഉണര്‍ന്ന യുവതി ഉച്ചത്തില്‍ നിലവിളിക്കാന്‍ ആരംഭിച്ചു. ബഹളം കേട്ട് വാര്‍ഡില്‍ ഉണ്ടായിരുന്ന മറ്റ് രോഗികള്‍ ഉണര്‍ന്നു.
ശബ്ദം കേട്ട് സ്റ്റാഫ് നഴ്‌സ് ഓടിയെത്തി. യുവതിയോട് കിടക്കയിലേക്ക് പോകാനും മിണ്ടാതിരിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ യുവതി വഴങ്ങിയില്ല, ഇതോടെ നഴ്‌സ് മുടിയില്‍ പിടിച്ച് കിടക്കയിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് മറ്റ് രോഗികള്‍ പറഞ്ഞു. ഇതിനിടയില്‍ ആരോ ഇയാളുടെ ക്രൂരതയുടെ വീഡിയോ പകര്‍ത്തി. സംഭവം പുറത്തായതോടെ രൂക്ഷ വിമര്‍ശനമാണ് നഴ്‌സിനെതിരെ ഉയര്‍ന്നത്. പിന്നാലെ വിഷയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
എന്നാല്‍ നഴ്സിന്റെ നടപടിയെ ന്യായീകരിച്ച് ആശുപത്രി അധികൃതര്‍ രംഗത്തെത്തി. രോഗി അക്രമാസക്തയായതോടെയാണ് നഴ്‌സിന് ഇത്തരത്തില്‍ ഇടപെടേണ്ടിവന്നതെന്നാണ് ആശുപത്രി വക്താവിന്റെ പ്രതികരണം.
Keywords: Video: UP Nurse Grabs Woman Patient By Her Hair, Pins Her Down, News, Social Media, Video, Nurse, Attack, Police, National.Video: UP Nurse Grabs Woman Patient By Her Hair, Pins Her Down https://t.co/L7qmPBCqDG pic.twitter.com/Rp5gJU9t5J
— NDTV (@ndtv) October 28, 2022
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

