Arrested | കാര്‍ തടഞ്ഞ പൊലീസുകാരെ മര്‍ദിച്ചെന്ന് ആരോപിച്ച് തെലങ്കാന പാര്‍ടി നേതാവ് വൈ എസ് ശര്‍മിളയെ അറസ്റ്റ് ചെയ്തു; രോഷപ്രകടനത്തിന്റെ വീഡിയോ

 


ഹൈദരാബാദ്: (www.kvartha.com) വൈഎസ്ആര്‍ തെലങ്കാന പാര്‍ടി നേതാവ് വൈ എസ് ശര്‍മിള അറസ്റ്റില്‍. കാര്‍ തടഞ്ഞ പൊലീസുകാരെ മര്‍ദിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയാണ് ശര്‍മിള. 

എസ്‌ഐടി ഓഫിസിലേക്കുള്ള യാത്ര, വനിതാ പൊലീസ് ഉള്‍പെടെയുള്ളവര്‍ തടഞ്ഞത് ശര്‍മിളയെ ചൊടിപ്പിക്കുകയായിരുന്നു. തെലങ്കാന പിഎസ്‌സിയുടെ ചോദ്യപേപര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) ഓഫിസില്‍ പോയി കാണുന്നതിന് വീട്ടില്‍നിന്ന് ഇറങ്ങിയപ്പോഴാണ് സംഭവം. കാറിന് മുന്നില്‍ നിരന്നുനിന്നാണ് പൊലീസുകാര്‍ തടഞ്ഞത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

കുറച്ചുദൂരം പൊലീസുകാരെ തള്ളിമാറ്റി പതിയെ ഓടിച്ചു പോയെങ്കിലും മുന്നോട്ടെടുക്കാന്‍ സാധിക്കാതിരുന്നതോടെ കാര്‍ നിര്‍ത്തി ശര്‍മിള പുറത്തിറങ്ങി. കാറില്‍ കയറുന്നത് തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ശര്‍മിള അടിക്കുകയും തള്ളിമാറ്റുകയും ചെയ്തു. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന്റെ വീഡിയോയാണ് വാര്‍ത്താഏജന്‍സി എഎന്‍ഐ പുറത്തുവിട്ടത്. 

Arrested | കാര്‍ തടഞ്ഞ പൊലീസുകാരെ മര്‍ദിച്ചെന്ന് ആരോപിച്ച് തെലങ്കാന പാര്‍ടി നേതാവ് വൈ എസ് ശര്‍മിളയെ അറസ്റ്റ് ചെയ്തു; രോഷപ്രകടനത്തിന്റെ വീഡിയോ


ആരെയും കൂസാതെ മുന്നോട്ടു നടക്കുമ്പോള്‍ തന്റെ കൈ പിടിച്ചു തടയാന്‍ ശ്രമിച്ച വനിതാ പൊലീസിനെ ഇവര്‍ അടിക്കുന്ന വീഡിയോയും പുറത്തുവന്നു. സംഘര്‍ഷാവസ്ഥ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ പൊലീസ് എത്തിയതോടെ ശര്‍മിള റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് ശര്‍മിളയെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തില്‍ കൊണ്ടുപോയി. 

ചോദ്യപേപര്‍ ചോര്‍ചയ്‌ക്കെതിരെ തെലങ്കാനയില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. സംഭവത്തില്‍ 11 പേരെ അറസ്റ്റ് ചെയ്തു. 

Keywords:  News, National, National-News, Politics, Vehicles, Video, Social Media, Protest, Top Headlines, CM, Sister, Police, Arrested, Politics-News, Video: Telangana Politician YS Sharmila Slaps Cops At Paper Leak Protest.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia