SWISS-TOWER 24/07/2023

Stones pelted | ശിവസേന നേതാവും എംഎല്‍എയുമായ ആദിത്യ താകറെയുടെ വാഹനവ്യൂഹത്തിന് നേരെ ഔറംഗബാദില്‍ കല്ലേറ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) ശിവസേന (യുബിടി) നേതാവും എംഎല്‍എയുമായ ആദിത്യ താകറെയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ് നടന്നതായി റിപോര്‍ട്. ചൊവ്വാഴ്ച വൈകിട്ട് ഔറംഗബാദിലെ വൈജാപൂര്‍ പ്രദേശത്ത് ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയാണ് ആദിത്യക്ക് നേരെ കല്ലേറുണ്ടായതെന്ന് ശിവസനേയുടെ (ഉദ്ധവ് താകറെ വിഭാഗം) മുതിര്‍ന്ന നേതാവ് ആരോപിച്ചു.
Aster mims 04/11/2022

Stones pelted | ശിവസേന നേതാവും എംഎല്‍എയുമായ ആദിത്യ താകറെയുടെ വാഹനവ്യൂഹത്തിന് നേരെ ഔറംഗബാദില്‍ കല്ലേറ്

താകറെയുടെ പരിപാടിയിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് മഹാരാഷ്ട്ര പൊലീസ് ഡയറക്ടര്‍ ജെനറലിന് അംബാദാസ് ദന്‍വെ കത്തെഴുതുകയും ആവശ്യമായ നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി എഎന്‍ഐ റിപോര്‍ട് ചെയ്തു.

സുരക്ഷാകാര്യത്തില്‍ വീഴ്ചയുണ്ടായെന്നും സംഭവത്തില്‍ ഗൗരവമായി ഇടപെടണമെന്നും ദനാവെ കത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടു പേര്‍ മുദ്രാവാക്യം വിളിച്ചതൊഴികെ കല്ലേറുണ്ടായ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ജില്ലാ പൊലീസ് സൂപ്രണ്ട് മനീഷ് കല്‍വാനിയയെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട് ചെയ്തത്.

 

Keywords: Video: Stones pelted on Aaditya Thackeray's car in Aurangabad, Mumbai, News, Stone Pelting, Allegation, Police, Media, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia