Acid Attack | ഡെല്‍ഹിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 17കാരിക്ക് നേരെ ആസിഡ് ആക്രമണം; മുഖത്തും കണ്ണിനും ഗുരുതരമായി പരുക്കേറ്റു; പ്രതി കസ്റ്റഡിയില്‍
Dec 14, 2022, 18:11 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 17കാരിക്കു നേരെ ആസിഡ് ആക്രമണം. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗത് വെസ്റ്റ് ഡെല്‍ഹിയിലെ ദ്വാരകയില്‍ വെച്ച് ബുധനാഴ്ച രാവിലെ ബൈകിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
റോഡരികിലൂടെ നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിക്കു നേരെ ബൈകിലെത്തിയ സംഘം ആസിഡ് ഒഴിക്കുന്നതും, പൊള്ളലേറ്റ പെണ്‍കുട്ടി വേദന കൊണ്ട് പിടഞ്ഞ് നിലവിളിച്ചുകൊണ്ട് ഓടുന്നതും കാണാം. സംഭവത്തില്‍ ഡെല്‍ഹി വനിത കമീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ നടുക്കം രേഖപ്പെടുത്തി.
സംഘം പെണ്‍കുട്ടിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. ആസിഡ് കണ്ണുകളിലേക്കും തെറിച്ചു. 17 ഉം 13ഉം വയസുള്ള തന്റെ പെണ്‍മക്കള്‍ രാവിലെ ഒരുമിച്ചു പുറത്തുപോയപ്പോഴാണ് ആക്രമണം നടന്നതെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. മുഖം മറച്ചാണ് ആക്രമികള്‍ എത്തിയത്. ആക്രമികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
റോഡരികിലൂടെ നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിക്കു നേരെ ബൈകിലെത്തിയ സംഘം ആസിഡ് ഒഴിക്കുന്നതും, പൊള്ളലേറ്റ പെണ്‍കുട്ടി വേദന കൊണ്ട് പിടഞ്ഞ് നിലവിളിച്ചുകൊണ്ട് ഓടുന്നതും കാണാം. സംഭവത്തില്‍ ഡെല്‍ഹി വനിത കമീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ നടുക്കം രേഖപ്പെടുത്തി.
Keywords: Video Shows Acid Attack On Delhi Schoolgirl, New Delhi, News, Attack, Hospital, Treatment, Media, CCTV, National.देश की राजधानी में दिन दहाड़े एक स्कूली बच्ची पर 2 बदमाश दबंगई से तेज़ाब फेंककर निकल जाते हैं… क्या किसी को भी अब क़ानून का डर है ? क्यों तेज़ाब पर बैन नहीं लगाया जाता ? SHAME pic.twitter.com/kaWWQYey7A
— Swati Maliwal (@SwatiJaiHind) December 14, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.