SWISS-TOWER 24/07/2023

Umrah | 'ഞാന്‍ ആദ്യമായി ഉംറക്ക് പോകുന്നു, പ്രാര്‍ഥിക്കണം'; വൈറലായി നടി രാഖി സാവന്തിന്റെ വീഡിയോ

 


ADVERTISEMENT

മുംബൈ: (www.kvartha.com) മുന്‍ ഭര്‍ത്താവ് ആദില്‍ ഖാന്‍ ദുറാനിയില്‍ നിന്ന് വിവാഹമോചനം നേടിയതിന് അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയ നടി രാഖി സാവന്ത്, വിശുദ്ധ നഗരമായ മക്കയിലെ മസ്ജിദുല്‍ ഹറമിലേക്ക് ഉംറ തീര്‍ഥാടനത്തിന് താന്‍ പോകുന്നുവെന്ന് വെളിപ്പെടുത്തി. 'ഞാന്‍ ആദ്യമായി ഉംറയ്ക്ക് പോകുന്നു. എനിക്ക് വിളി ലഭിച്ചു. ഞാന്‍ അതീവ സന്തോഷവതിയാണ്. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പെടുത്തുക. ഞാന്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കും', ഇന്‍സ്റ്റഗ്രാമില്‍ വൈറലായ വീഡിയോയില്‍ രാഖി ഹിജാബ് ധരിച്ച് പറയുന്നത് കാണാം.
    
Umrah | 'ഞാന്‍ ആദ്യമായി ഉംറക്ക് പോകുന്നു, പ്രാര്‍ഥിക്കണം'; വൈറലായി നടി രാഖി സാവന്തിന്റെ വീഡിയോ

വീഡിയോ സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ പ്രചരിച്ചതോടെ ചിലർ നടിയെ ട്രോളുകയും ചെയ്തു. അനേകം പാപങ്ങൾ ചെയ്ത ശേഷം ഒരു വ്യക്തി പെട്ടെന്ന് നന്മ ചെയ്യാൻ തുടങ്ങുന്നുവെന്ന് സൂചിപ്പിച്ചായിരുന്നു ട്രോളുകൾ.

രാഖി ഉംറയ്ക്ക് പുറപ്പെടുന്നതിന് ഒരു ദിവസം മുമ്പ് മുംബൈയിലെ മാഹിം ദര്‍ഗ സന്ദര്‍ശിച്ച് അനുഗ്രഹം തേടി. 'ഇവര്‍ (മുന്‍ ഭര്‍ത്താവ് ആദില്‍ ഖാന്‍ ദുറാനിയും സുഹൃത്ത് രാജ്ശ്രീയും) നുണകളുടെ പര്‍വതം കൊണ്ട് എന്നെ വളഞ്ഞു, സമാധാനം തേടാനാണ് ഞാന്‍ ഇവിടെ വന്നത്, എന്റെ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കുമെന്ന് എനിക്ക് അല്ലാഹുവില്‍ വിശ്വാസമുണ്ട്', നടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

രാഖിയും ആദിലും 2022ലാണ് വിവാഹിതരായത്. എന്നിരുന്നാലും, ഗാര്‍ഹിക പീഡനവും ലൈംഗിക പീഡനവും ആരോപിച്ച് രാഖി വിവാഹമോചനത്തിന് അപേക്ഷ നല്‍കി. തന്റെ പണം ദുരുപയോഗം ചെയ്തെന്നും അവര്‍ ആരോപിച്ചു. ഐപിസി സെക്ഷന്‍ 406, 420 498 (എ), 377 എന്നിവ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം ആദില്‍ ദുറാനിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി രാഖി സാവന്ത് രംഗത്ത് വന്നിരുന്നു.


ദുബൈയില്‍ വെച്ച് തന്റെ നഗ്‌നദൃശ്യങ്ങള്‍ 47 ലക്ഷം രൂപയ്ക്ക് ആദില്‍ വിറ്റു എന്നാണ് പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാഖി ആരോപിച്ചത്. വിവാഹേതര ബന്ധം ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ രാഖി സാവന്ത് ഉന്നയിച്ചതിനേത്തുടര്‍ന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് ആദില്‍ അറസ്റ്റിലായിരുന്നു. കുരുക്ഷേത്ര, മെയ് ഹൂ നാ, ഷൂട്ടൗട്ട് അറ്റ് ലോഖണ്ഡ്വാല തുടങ്ങിയ സിനിമകളിലും ബിഗ് ബോസ്, നാച്ച് ബലിയേ തുടങ്ങിയ റിയാലിറ്റി ഷോകളിലും രാഖി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Keywords: Umrah, Rakhi Sawant, Actress , Viral, Video, National News, Video: Rakhi Sawant Jets Off To Perform Umrah.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia