Passenger Assaulted | 'ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് സഹയാത്രക്കാരനെ തള്ളിയിട്ടു'; ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്; അറസ്റ്റ്
Oct 18, 2022, 18:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്‍കത്ത: (www.kvartha.com) ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് സഹയാത്രക്കാരനെ തള്ളിയിട്ടതായി പൊലീസ്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വീഴ്ചയില്‍ യുവാവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ബിര്‍ഭും ജില്ലയിലെ തരാപിത്ത് റോഡിനും രാംപുരാഹട്ട് റെയില്‍വേ സ്റ്റേഷനും ഇടയില്‍ യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം. ഹൗറയില്‍ നിന്ന് മാള്‍ഡ്യയിലേക്കുള്ള ഇന്റര്‍സിറ്റി എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ടുപേര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ക്രമേണ സംഗതി കയ്യാങ്കളിയിലെത്തി. ഇതിനിടെ പ്രകോപിതനായ ഒരു യാത്രക്കാരന്‍ മറ്റൊരാളെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു.
തുടര്‍ന്ന് ഞായറാഴ്ച രാവിലെ റെയില്‍വേ പൊലീസ് നടത്തിയ പരിശോധനയിലാണ് പരിക്കേറ്റ യാത്രക്കാരനെ റെയില്‍വേ ട്രാകിന്റെ അരികില്‍ കണ്ടെത്തിയത്. രാംപൂര്‍ഹട്ട് സ്വദേശി സജല്‍ ശെയ്ഖ് എന്ന ആള്‍ക്കാണ് പരുക്കേറ്റത്. ഗുരുതരാവസ്ഥയിലുള്ള യുവാവ് രാംപുരാഹട്ട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കേസില്‍ ഒരാളെ പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,National,India,Kolkata,West Bengal,Police,Assault,Local-News,Train,Video, Video: Passenger Thrown Off Moving Train In West Bengal After Fight#MamataBanerjee #NarendraModi#AmitShah
— Sandeepkumar (@sandeeplahoti29) October 16, 2022
Howrah to malda intercity Express at yesterday 7:57 pic.twitter.com/hv64rfy6WS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.