Kidnap | 'വിവാഹാലോചന തള്ളിയ ഡോക്ടറായ യുവതിയെ ഒരു സംഘം ആളുകള്‍ വീട്ടില്‍ അതിക്രമിച്ചുകയറി തട്ടിക്കൊണ്ടുപോയി'; സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
Dec 10, 2022, 13:24 IST
ഹൈദരാബാദ്: (www.kvartha.com) വിവാഹാലോചന തള്ളിയ ഡോക്ടറായ യുവതിയെ ഒരു സംഘം ആളുകള്‍ വീട്ടില്‍ അതിക്രമിച്ചുകയറി തട്ടിക്കൊണ്ടുപോയതായി പരാതി. തെലങ്കാനയില്‍ നടന്ന സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഹൈദരാബാദിനു സമീപം രംഗറെഡ്ഡി ജില്ലയിലെ ആദിബട്ല ഗ്രാമത്തിലാണ് സംഭവം. നൂറോളം യുവാക്കള്‍ വീട്ടില്‍ അതിക്രമിച്ചുകയറി മകളായ വൈശാലിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. കുറഞ്ഞത് 40 യുവാക്കള്‍ വീട്ടില്‍ക്കയറി അതിക്രമം നടത്തുന്നതു പുറത്തുവന്ന വീഡിയോയില്‍ വ്യക്തമാണ്.
ബിഡിഎസ് ബിരുദധാരിയായ പെണ്‍കുട്ടി ഹൗസ് സര്‍ജനായി ജോലി ചെയ്യുകയാണ്. വൈശാലിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നവീന്‍ റെഡ്ഡി എന്നയാള്‍ പിന്നാലെ നടന്നിരുന്നു. ഇയാളാണ് യുവാക്കളെ സംഘടിപ്പിച്ച് തട്ടിക്കൊണ്ടുപോകല്‍ പദ്ധതിയിട്ടതെന്നാണ് കുടുംബത്തിന്റെ ആരോപണം. പ്രദേശത്ത് ഒന്നിലധികം ചായക്കടകള്‍ നടത്തുന്നയാളാണ് നവീന്‍.
ഇയാളുടെ കീഴില്‍ ജോലി ചെയ്യുന്നവരെ ആണ് അതിക്രമം നടത്താന്‍ ഉപയോഗപ്പെടുത്തിയത്. തന്റെ കൂടെ ജീവിക്കാന്‍ താല്‍പര്യമില്ലാതെ 'ഭാര്യ' പോയെന്നും അവളെ തിരികെ കൊണ്ടുവരേണ്ടതുണ്ടെന്നുമായിരുന്നു നവീന്‍ യുവാക്കളോടു പറഞ്ഞത്. ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നും എന്നാല്‍ വിവാഹിതരല്ലെന്നുമാണ് വിവരം. സംഭവത്തില്‍ നവീന്‍ ഉള്‍പെടെ 18 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ബാഡ്മിന്റന്‍ കളിക്കിടെയാണ് ഇരുവരും പരിചയപ്പെട്ടത്. സൗഹൃദം ഉണ്ടായിരുന്നു. മറ്റു ചിലര്‍ വഴി നവീന്‍ മകള്‍ക്ക് വേണ്ടി വിവാഹാലോചന നടത്തി. പക്ഷേ മകള്‍ അതു തള്ളിക്കളഞ്ഞു. ഞങ്ങളും അതു വേണ്ടെന്നുവച്ചു. ഇതേക്കുറിച്ച് അയാള്‍ പലരോടും പരാതി പറഞ്ഞിരുന്നുവെന്നുമാണ് സംഭവത്തെ കുറിച്ച് പെണ്‍കുട്ടിയുടെ പിതാവ് ദാമോദര്‍ റെഡ്ഡി പറഞ്ഞത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
യുവാവിന്റെ വിവാഹാലോചന തള്ളിയ ഇരുപത്തിനാലുകാരിയെ ആണ് ഒരു സംഘം ആളുകള്‍ വീട്ടില്‍ അതിക്രമിച്ചുകയറി തട്ടിക്കൊണ്ടുപോയത്. തൊട്ടുപിന്നാലെ പൊലീസ് നടത്തിയ തിരച്ചിലില്‍ പെണ്‍കുട്ടിയെ കണ്ടെത്തി കുറ്റക്കാരായ കുറച്ചുപേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. സംഭവത്തില്‍ കേസ് രെജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടക്കുകയാണ്.
ഹൈദരാബാദിനു സമീപം രംഗറെഡ്ഡി ജില്ലയിലെ ആദിബട്ല ഗ്രാമത്തിലാണ് സംഭവം. നൂറോളം യുവാക്കള്‍ വീട്ടില്‍ അതിക്രമിച്ചുകയറി മകളായ വൈശാലിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. കുറഞ്ഞത് 40 യുവാക്കള്‍ വീട്ടില്‍ക്കയറി അതിക്രമം നടത്തുന്നതു പുറത്തുവന്ന വീഡിയോയില്‍ വ്യക്തമാണ്.
ബിഡിഎസ് ബിരുദധാരിയായ പെണ്‍കുട്ടി ഹൗസ് സര്‍ജനായി ജോലി ചെയ്യുകയാണ്. വൈശാലിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നവീന്‍ റെഡ്ഡി എന്നയാള്‍ പിന്നാലെ നടന്നിരുന്നു. ഇയാളാണ് യുവാക്കളെ സംഘടിപ്പിച്ച് തട്ടിക്കൊണ്ടുപോകല്‍ പദ്ധതിയിട്ടതെന്നാണ് കുടുംബത്തിന്റെ ആരോപണം. പ്രദേശത്ത് ഒന്നിലധികം ചായക്കടകള്‍ നടത്തുന്നയാളാണ് നവീന്‍.
ഇയാളുടെ കീഴില്‍ ജോലി ചെയ്യുന്നവരെ ആണ് അതിക്രമം നടത്താന്‍ ഉപയോഗപ്പെടുത്തിയത്. തന്റെ കൂടെ ജീവിക്കാന്‍ താല്‍പര്യമില്ലാതെ 'ഭാര്യ' പോയെന്നും അവളെ തിരികെ കൊണ്ടുവരേണ്ടതുണ്ടെന്നുമായിരുന്നു നവീന്‍ യുവാക്കളോടു പറഞ്ഞത്. ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നും എന്നാല്‍ വിവാഹിതരല്ലെന്നുമാണ് വിവരം. സംഭവത്തില്‍ നവീന്‍ ഉള്‍പെടെ 18 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ബാഡ്മിന്റന്‍ കളിക്കിടെയാണ് ഇരുവരും പരിചയപ്പെട്ടത്. സൗഹൃദം ഉണ്ടായിരുന്നു. മറ്റു ചിലര്‍ വഴി നവീന്‍ മകള്‍ക്ക് വേണ്ടി വിവാഹാലോചന നടത്തി. പക്ഷേ മകള്‍ അതു തള്ളിക്കളഞ്ഞു. ഞങ്ങളും അതു വേണ്ടെന്നുവച്ചു. ഇതേക്കുറിച്ച് അയാള്‍ പലരോടും പരാതി പറഞ്ഞിരുന്നുവെന്നുമാണ് സംഭവത്തെ കുറിച്ച് പെണ്‍കുട്ടിയുടെ പിതാവ് ദാമോദര്‍ റെഡ്ഡി പറഞ്ഞത്.
Keywords: Video: Over 40 Men Barge Into Telangana Dentist's Home To Kidnap Her, Hyderabad, News, Complaint, Doctor, Police, Arrested, Video, Marriage, National.#WATCH | Ranga Reddy, Telangana | A 24-yr-old woman was kidnapped from her house in Adibatla y'day. Her parents alleged that around 100 youths barged into their house, forcibly took their daughter Vaishali away & vandalised the house. Police say, case registered & probe underway. pic.twitter.com/s1lKdJzd2B
— ANI (@ANI) December 10, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.