Viral Video | ആദിപുരുഷ് സിനിമയുടെ പ്രദര്‍ശനത്തിനിടെ തീയേറ്ററില്‍ കയറി കുരങ്ങന്; ജയ് ശ്രീറാം വിളിച്ച് ആരവത്തോടെ കരഘോഷം മുഴക്കി കാണികള്‍
Jun 16, 2023, 15:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com) ഹിന്ദി, മലയാളം, തിമിഴ്, കന്നട, തെലുങ്ക് എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ആദിപുരുഷ് എന്ന ചിത്രം തീയേറ്ററുകളിലേക്ക് എത്തിയത്. രാമായണവുമായി ബന്ധപ്പെട്ട് സംവിധായകന് ഓം റൗട്ട് അണിയിച്ചൊരുക്കുന്ന ചിത്രമാണ് ആദിപുരുഷ്. പ്രഭാസ്, കൃതി സനോന്‍ എന്നിവരെ കൂടാതെ സണ്ണി സിംഗ്, ദേവദത്ത നാഗ്, സെയ്ഫ് അലി ഖാന് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഇപ്പോഴിതാ റിലീസ് ദിനവത്തില് ആദിപുരുഷ് സിനിമയുടെ പ്രദര്‍ശനത്തിനിടെ തീയേറ്ററില്‍ കയറി കാണികളെ ആവേശത്തിലാക്കിയിരിക്കുകയാണ് ഒരു കുരങ്ങന്. ആളുകള്‍ സിനിമ കണ്ടുകൊണ്ടിരിക്കവെയാണ് ബാല്കണിയുടെ ഭാഗത്ത് കുരങ്ങനെത്തിയത്. കുരങ്ങനെ കണ്ടതോടെ ആളുകള്‍ ആര്പുവിളിക്കുകയും ആരവങ്ങളുമായി 'ജയ് ശ്രീറാം' വിളിക്കുകയും ചെയ്യുന്നതായി തെലങ്കാനയില്‍ നിന്ന് പുറത്തുവന്ന വീഡിയോയില്‍ കാണാം.
ആദിപുരുഷ് പ്രദര്‍ശിപ്പിക്കുമ്പോള്‍ എല്ലാ തീയേറ്ററിലും ഒരു സീറ്റ് ഹനുമാന് വേണ്ടി ഒഴിച്ചിടണമെന്ന് സംവിധായകന് ഓം റൗട്ട് തീയേറ്റര്‍ ഉടമകളോട് ആവശ്യപ്പെട്ടിരുന്നു. ഒരു ഷോയിലും ഈ സീറ്റ് മറ്റാര്‍ക്കും നല്‍കില്ലെന്നാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. പലയിടത്തും ഹനുമാണ് വേണ്ടി പ്രത്യേകം തയ്യാറാക്കിയ സീറ്റുകളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Hanuman ji watching #Adipurush
— Prabhas matters 🤞 (@Single_Sintakay) June 16, 2023
🥺🥺 pic.twitter.com/iNkxbrNtVG
Keywords: News, National, National-News, Social-Meida-News, Cinema, Theater, Monkey, Producer, Video, Social Media, Video of monkey watching 'Adipurush' in theatre goes viral, fans chant 'Jai Shri Ram'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

