SWISS-TOWER 24/07/2023

Arrested | 'മര്‍ദനത്തില്‍ പരുക്കേറ്റ് കിടക്കുന്ന വ്യക്തിയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച് ക്രൂരത'; യുവാവ് അറസ്റ്റില്‍; വീഡിയോ പുറത്ത്‌

 


ADVERTISEMENT

ആഗ്ര: (www.kvartha.com) മര്‍ദനത്തില്‍ പരുക്കേറ്റ് കിടക്കുന്ന വ്യക്തിയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച് ക്രൂരത. സംഭവത്തില്‍ കുറ്റക്കാരനായ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് നടുക്കുന്ന സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് പൊലീസ് പ്രതിയെ അറസ്റ്റുചെയ്തത്.

തിങ്കളാഴ്ചയാണ് 30 സെകന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. മര്‍ദിച്ച് അവശനാക്കിയ ആളുടെ ദേഹത്തേക്ക് മൂത്രമൊഴിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരുക്കേറ്റു കിടക്കുന്നയാളെ പ്രതിയും ചുറ്റിലും കൂടി നില്‍ക്കുന്നവരും മോശംവാക്കുകള്‍ പ്രയോഗിച്ച് ചീത്തവിളിക്കുന്നതും വീഡിയോയില്‍ കാണാം.

മൂന്നോ നാലോ മാസങ്ങള്‍ക്കു മുന്‍പാണ് സംഭവം നടന്നതെന്ന് പ്രതിയെ അറസ്റ്റ് ചെയ്തശേഷം പൊലീസ് പറഞ്ഞു. സംഭവത്തില്‍ മറ്റ് പ്രതികള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി പൊലീസ് ഡെപ്യൂടി കമിഷണര്‍ സൂരജ് കുമാര്‍ റായ് പറഞ്ഞു.
Aster mims 04/11/2022

Arrested | 'മര്‍ദനത്തില്‍ പരുക്കേറ്റ് കിടക്കുന്ന വ്യക്തിയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച് ക്രൂരത'; യുവാവ് അറസ്റ്റില്‍; വീഡിയോ പുറത്ത്‌

എന്നാല്‍ അതിക്രമത്തിനിരയായ വ്യക്തിയുടെ ഭാഗത്തു നിന്ന് ആഗ്ര നഗര പരിധിയിലുള്ള ഒരു പൊലീസ് സ്റ്റേഷനിലും പരാതി ലഭിച്ചിട്ടില്ലെന്നും ആദിത്യ എന്ന ആളാണ് പരുക്കേറ്റു കിടക്കുന്ന വ്യക്തിയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതിക്കെതിരെ ഐപിസി 307 വകുപ്പു പ്രകാരം വധശ്രമത്തിന് പൊലീസ് കേസെടുത്തു.

Keywords: Video of man urinating goes viral, 1 held in Agra, Agra, News, Urin, Crime, Criminal Case, Police, Arrested, Video, Social Media, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia