Allegation | കോണ്‍ഗ്രസ് നേതാവും ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രിയുമായ ബന്ന ഗുപ്തയുടെ സെക്‌സ് വീഡിയോ ചാറ്റ് പുറത്ത്; സ്ത്രീയോടൊപ്പം 19 സെകന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതെന്ന് മന്ത്രി
Apr 24, 2023, 10:39 IST
റാഞ്ചി: (www.kvartha.com) കോണ്‍ഗ്രസ് നേതാവും ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രിയുമായ ബന്ന ഗുപ്തയുടെ സെക്‌സ് വീഡിയോ ചാറ്റ് സമൂഹ മാധ്യമങ്ങളില്‍. ഒരു സ്ത്രീയുമായി നടത്തുന്ന 19 സെകന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സംഭാഷണമാണ് വ്യാപകമായി പ്രചരിച്ചത്.
ബിജെപി എംപി നിഷികാന്ത് ദുബെയാണ് ട്വിറ്ററിലൂടെ വീഡിയോ പുറത്തുവിട്ടത്. ഒരു വാര്‍ത്താ പോര്‍ടലാണ് എംപിക്ക് വീഡിയോ നല്‍കിയതെന്നാണ് വിവരം. വീഡിയോ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടുന്നുവെന്ന് നിഷികാന്ത് ദുബെ പറഞ്ഞു.
ഇതാണ് കോണ്‍ഗ്രസിന്റെ സ്വഭാവം. ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി ബന്ന ഗുപ്ത ചെയ്തത്. സ്ത്രീകളുടെ മാനം വെച്ചാണ് കോണ്‍ഗ്രസ് കളിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുശീല്‍ ശര്‍മ്മ തന്റെ ഭാര്യയെ അടുപ്പില്‍ കത്തിച്ചു. ഇതൊക്കെ ഗാന്ധി കുടുംബത്തിന് മനസിലാക്കാന്‍ കഴിയട്ടെ. വീഡിയോ ശരിയാണെങ്കില്‍ കോണ്‍ഗ്രസ് നാണക്കേടില്‍ മുങ്ങുമെന്നും ദുബെ കുറിച്ചു.
എന്നാല്‍ ഈ ക്ലിപ് വ്യാജവും എഡിറ്റ് ചെയ്തതുമാണെന്ന് ഗുപ്ത വിശദീകരിച്ചു. തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ വീഡിയോ പ്രചരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഗൂഢാലോചനയുടെ ഭാഗമാണെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
'വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമായി കാണാം. ഇതുമായി ബന്ധപ്പെട്ട് എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസ് ഉടന്‍ തന്നെ അന്വേഷിക്കും. എന്നെ കുടുക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നിയമത്തിന്റെ വഴിയില്‍ നടപടിയെടുക്കും'- അദ്ദേഹം പറഞ്ഞു.
അതേസമയം, വീഡിയോ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. വീഡിയോ യഥാര്‍ത്ഥമാണോ വ്യാജമാണോ എന്നറിയണം. അന്വേഷണത്തിന് ഉത്തരവിടേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണെന്ന് ബിജെപി നേതാവ് പ്രതുല്‍ ഷാ ദിയോ പറഞ്ഞു. വീഡിയോ സത്യമാണെന്ന് തെളിഞ്ഞാല്‍ മന്ത്രി രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. വ്യാജമാണെങ്കില്‍ നടപടിയെടുക്കുകയും മുഴുവന്‍ ഗൂഢാലോചനയും പുറത്തുകൊണ്ടുവരുകയും വേണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു.
വിഷയത്തില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും വീഡിയോ വ്യാജമാണോ യഥാര്‍ഥമാണോയെന്ന് അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
Keywords: News, National, Minister, Allegation, BJP, Minister, Congress, politics, Party, National-News, Video of Jharkhand health minister talking obscenely went viral.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.