Dancing Video | തിരക്കുള്ള മെട്രോയ്ക്കുള്ളില്‍ റീല്‍സ്; ലൈകിന് പകരം പെണ്‍കുട്ടിക്ക് ലഭിച്ചത് മുട്ടന്‍ പണി

 


ന്യൂഡെല്‍ഹി: (www.kvartha.com) പുതുതലമുറ ഇപ്പോള്‍ റീല്‍സിന് പിന്നാലെ പോവുകയാണ്. ലൈകും വ്യൂസും ലഭിക്കാനായി കാണുന്ന സ്ഥലങ്ങളിലൊക്കെ ചെന്ന് റീല്‍സ് എടുക്കാറാണ് പതിവ്. അത് പൊതുജനങ്ങള്‍ക്ക് എത്രമാത്രം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്നതൊന്നും അവര്‍ക്ക് വിഷയമല്ല. ചിലപ്പോഴൊക്കെ അത് വലിയ ദുരന്തത്തില്‍ കലാശിക്കാറുമുണ്ട്.

ഇത്തരത്തില്‍ തിരക്കുള്ള ഡെല്‍ഹി മെട്രോയില്‍ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. നിരവധി വിമര്‍ശനങ്ങളാണ് വീഡിയോയ്‌ക്കെതിരെ ഉയരുന്നത്.

Dancing Video | തിരക്കുള്ള മെട്രോയ്ക്കുള്ളില്‍ റീല്‍സ്; ലൈകിന് പകരം പെണ്‍കുട്ടിക്ക് ലഭിച്ചത് മുട്ടന്‍ പണി

തിരക്കുള്ള മെട്രോയ്ക്കുള്ളില്‍ ഒരു പെണ്‍കുട്ടി നൃത്തം ചെയ്യുന്നതും മറ്റൊരു പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം. പല ആംഗിളില്‍ നിന്ന് പെണ്‍കുട്ടി നൃത്തത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയാണ്. സമീപം നില്‍ക്കുന്ന മറ്റ് പലരും വീഡിയോ റെകാഡ് ചെയ്യുന്നുണ്ട്.

'എന്താണ് ഇത്' എന്ന അടിക്കുറിപ്പോടെ മേജര്‍ ഡി പി സിംഗ് ആണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ഇതോടെ നിരവധി കമന്റുകളാണ് വീഡിയോയ്‌ക്കെതിരെ ഉയരുന്നത്. ഇതുവരെ മുപ്പതിനായിരത്തോളം വ്യൂസും അഞ്ഞൂറോളം കമന്റുകളും ദൃശ്യത്തിന് ലഭിച്ചു. മുന്നൂറോളം പേരാണ് ഇത് പങ്കുവച്ചത്.

പൊതുയിടങ്ങളില്‍ മറ്റുള്ളവരെ ശല്യം ചെയ്യുന്ന പ്രവൃത്തിയാണ് ഇതെന്നും ഇവരെ കസ്റ്റഡിയിലെടുക്കണമെന്നും ഒരു ഉപഭോക്താവ് ആവശ്യപ്പെട്ടപ്പോള്‍, ഡെല്‍ഹിയില്‍ മിക്കവാറും എല്ലായിടത്തും യുവാക്കള്‍ ഇത് ചെയ്യാറുണ്ടെന്നും പാര്‍കുകള്‍, തിയേറ്ററുകള്‍, ട്രാഫിക് ജന്‍ക്ഷനുകള്‍ തുടങ്ങി ഇപ്പോള്‍ മെട്രോയില്‍ വരെ എത്തിയെന്നും മറ്റൊരാള്‍ കമന്റ് ചെയ്തു.

Keywords: Video of girl dancing in Delhi Metro goes viral. Twitter has thoughts, New Delhi, News, Social-Media, Video, Criticism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia