Bicycle | വട്ടത്തിന് പകരം ചതുരത്തിലുള്ള ചക്രം; സൈകിള്‍ ഓടിച്ച് കാണിച്ച് ബദല്‍ ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു എന്‍ജിനീയര്‍; വൈറലായി വീഡിയോ
Apr 16, 2023, 15:53 IST
ന്യൂഡെല്‍ഹി: (www.kvartha.com) ചക്രത്തിന് പകരം ചതുരത്തില്‍ ചക്രമുള്ള ഒരു സൈകിളിനെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍ ആകുമോ? എങ്കില്‍ ചതുരത്തിലുള്ള ചക്രം കൊണ്ടും സൈകിള്‍ ചവിട്ടാമെന്ന് തെളിയിക്കുകയാണ് കഴിഞ്ഞദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോ. എന്‍ജിനീയര്‍ സെര്‍ജി ഗോര്‍ഡീവ് ആണ് വട്ടത്തിലുള്ള ചക്രത്തിന് പകരം ചതുരത്തിലുള്ള ചക്രമെന്ന ബദല്‍ ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്.

സാങ്കേതിക വിദ്യകള്‍ പങ്കുവയ്ക്കുന്ന 'ക്യൂ' എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തനായ സെര്‍ജി ഗോര്‍ഡീവിന്റെ ഈ വീഡിയോയും നെറ്റിസന്‍സിന്റെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. വീഡിയോയ്ക്ക് വലിയ അഭിനന്ദനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍നിന്ന് ലഭിക്കുന്നത്. ഇത്തരത്തിലുള്ള കണ്ടുപിടിത്തങ്ങള്‍ ഇനിയും ഉണ്ടാകണമെന്നാണ് ചില ഉപയോക്താക്കള്‍ കുറിച്ചിരിക്കുന്നത്.
ചതുരത്തിലുള്ള ചക്രങ്ങളോടുകൂടിയ ഇദ്ദേഹത്തിന്റെ സൈകിള്‍ പുനര്‍നിര്‍മാണത്തിന്റെ വീഡിയോ ആണിത്. വട്ടത്തിലുള്ള ചക്രങ്ങളുള്ള സൈകിള്‍ എങ്ങനെയാണോ ചവിട്ടി ചലിപ്പിക്കാന്‍ കഴിയുന്നത് അതുപോലെ തന്നെ തന്റെ ചതുരത്തിലുള്ള ചക്രമുള്ള സൈകിളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നാണ് ഇദ്ദേഹം പറയുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിച്ച ഈ സൈകിളിന്റെ മുഴുവന്‍ വീഡിയോയും ക്യൂ എന്ന യൂട്യൂബ് ചാനലിലൂടെ സെര്‍ജി ഗോര്‍ഡീവ് പങ്കുവെച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ തരംഗമായ വീഡിയോയില്‍ പ്രത്യേകിച്ച് കാണത്തക്ക ബുദ്ധിമുട്ടുകളും ഇല്ലാതെ ഒരാള്‍ ഈ സൈകിള്‍ ചവിട്ടി നീങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം ഈ വീഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുള്ളത്.
How The Q created a bike with fully working square wheels (capable of making turns)
— Massimo (@Rainmaker1973) April 11, 2023
[full video: https://t.co/wWdmmzRQY3]pic.twitter.com/bTIWpYvbG1
Keywords: News, National, National-News, Social Media, Technology, Bicycle, Video Of Bicycle Running On Square Wheels Leaves Internet Stunned.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.