Video | വെള്ളക്കെട്ടില്‍ തല കുത്തി നിര്‍ത്തി വടികൊണ്ട് ക്രൂര മര്‍ദനം; എന്‍സിസി പരിശീലനത്തിനിടയില്‍ വിദ്യാര്‍ഥികളെ ദ്രോഹിക്കുന്ന ശിക്ഷാ രീതിയില്‍ വ്യാപക വിമര്‍ശനം, വൈറലായി ഞെട്ടിക്കുന്ന വീഡിയോ

 


ADVERTISEMENT

താനെ: (www.kvartha.com) എന്‍സിസി (National Cadet Corps- NCC) പരിശീലനത്തിനിടയിലെ ഞെട്ടിക്കുന്ന ശിക്ഷാ രീതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. വെള്ളക്കെട്ടില്‍ തല കുത്തി നിര്‍ത്തി (Maharaja Position ) ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. 
Aster_MIMS

മഹാരാഷ്ട്രയിലെ താനെയില്‍ നടന്ന സംഭവമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എട്ടോളം വിദ്യാര്‍ഥികളാണ് ശിക്ഷാനടപടിക്ക് ഇരയായത്. വെള്ളക്കെട്ടില്‍ നിര്‍ത്തിയ ഇവരെ മുതിര്‍ന്ന കേഡറ്റ് വടി കൊണ്ട് തല്ലുന്നതും കാണാം. താനെയിലെ ബന്ദോദ്കര്‍ കോളജിലായിരുന്നു വിദ്യാര്‍ഥികളെ ദ്രോഹിക്കുന്നതരത്തിലുള്ള പരിശീലനം. 

വിദ്യാര്‍ഥികളെ മുതിര്‍ന്ന കേഡറ്റ് വടികൊണ്ട് വളരെ ക്രൂരമായാണ് മര്‍ദിക്കുന്നത്. അടി കിട്ടിയ വിദ്യാര്‍ഥികള്‍ പുളയുന്നതും ചിലര്‍ കരയുന്നതും ദൃശ്യങ്ങളില്‍ കാണാനാകും. കോളജിന്റെ ജനാലയ്ക്ക് സമീപംനിന്ന് മറ്റൊരു വിദ്യാര്‍ഥിയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. 

എന്നാല്‍ വിഷയത്തില്‍ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടില്ല. പരിശീലനത്തിനിടയില്‍ മനുഷ്യത്വ രഹിതമായ രീതിയില്‍ സഹപാഠികളെ തല്ലിച്ചതയ്ക്കുന്ന എന്‍സിസി മുറയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

എന്‍സിസി പരിശീലന കാലത്ത് വിദ്യാര്‍ഥികള്‍ക്ക് വിവിധ സേനയിലേതിന് സമാനമായ പരിശീലനമാണ് നല്‍കുന്നത്. പരിശീലനത്തിനിടയ്ക്ക് പറ്റിയ തെറ്റിനുള്ള ശിക്ഷയെന്ന രീതിയിലാണ് വീഡിയോയിലെ ക്രൂര മര്‍ദനം. വിദ്യാര്‍ഥികളെ മര്‍ദിച്ചത് അധ്യാപകരല്ലെന്നാണ് കോളജ് പ്രിന്‍സിപല്‍ സുചിത്ര നായിക് ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. 

വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്ന് സുചിത്ര നായിക് പറഞ്ഞു. അധ്യാപകന്റെ അസാന്നിധ്യത്തിലായിരുന്നു സംഭവം. എന്‍സിസി ഒട്ടെറെ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തരം നടപടികള്‍ വച്ചുപൊറുപ്പിക്കാനാകില്ല. ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മാനസികമായി ബുദ്ധിമുട്ടുള്ളവര്‍ക്ക് മാത്രമേ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാനാകൂവെന്നും സുചിത്ര നായിക് പറഞ്ഞു.


Video | വെള്ളക്കെട്ടില്‍ തല കുത്തി നിര്‍ത്തി വടികൊണ്ട് ക്രൂര മര്‍ദനം; എന്‍സിസി പരിശീലനത്തിനിടയില്‍ വിദ്യാര്‍ഥികളെ ദ്രോഹിക്കുന്ന ശിക്ഷാ രീതിയില്‍ വ്യാപക വിമര്‍ശനം, വൈറലായി ഞെട്ടിക്കുന്ന വീഡിയോ


Keywords:  News, National, National-News, Video, NCC Cadets, Puddle, Rain, Assaulted, Senior, Thane, Video: NCC Cadets, Face Down In Puddle Amid Rain, Assaulted By Senior.


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia