Leopard | വീടിന്റെ സിറ്റൗടില്‍ ടീപോയില്‍ കിടന്നുറങ്ങിയ പൂച്ചകളെ പുള്ളിപ്പുലി കടിച്ചെടുത്ത് കൊണ്ടുപോയി; ദൃശ്യങ്ങള്‍ സിസിടിവിയില്‍; പുറത്തിറങ്ങാന്‍ ഭയന്ന് പ്രദേശവാസികള്‍, നടപടി വേണമെന്ന് ആവശ്യം

 


ADVERTISEMENT

ഗൂഡലൂര്‍: (www.kvartha.com) വീടിന്റെ സിറ്റൗടില്‍ ടീപോയില്‍ കിടന്നുറങ്ങിയ പൂച്ചകളെ പുള്ളിപ്പുലി കടിച്ചെടുത്ത് കൊണ്ടുപോയതായി പരാതി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിറ്റൗടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞു. ഇതോടെ പുലിയെ ഭയന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന് പ്രദേശവാസികള്‍ പറയുന്നു. പുലിയെ പിടികൂടാന്‍ നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
Aster_MIMS

Leopard | വീടിന്റെ സിറ്റൗടില്‍ ടീപോയില്‍ കിടന്നുറങ്ങിയ പൂച്ചകളെ പുള്ളിപ്പുലി കടിച്ചെടുത്ത് കൊണ്ടുപോയി; ദൃശ്യങ്ങള്‍ സിസിടിവിയില്‍; പുറത്തിറങ്ങാന്‍ ഭയന്ന് പ്രദേശവാസികള്‍, നടപടി വേണമെന്ന് ആവശ്യം

ഊട്ടിക്കടുത്ത് ഫിങ്കര്‍ പോസ്റ്റിന് സമീപത്തെ വീടിന്റെ സിറ്റൗടിലെ ടീപോയില്‍ കിടന്നുറങ്ങിയ രണ്ട് പൂച്ചകളെയാണ് പുള്ളിപ്പുലി കടിച്ചെടുത്ത് കൊണ്ടുപോയത്. വീടിന്റെ സിറ്റൗടിലേക്ക് വരുന്ന ഭാഗത്തുള്ള ചെറിയ വാതില്‍ ചാടിക്കടന്നാണു പൂച്ചകളെ കൊണ്ടുപോയത്. സിറ്റൗടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി വഴിയാണ് വീട്ടുകാര്‍ വിവരം അറിഞ്ഞത്. വെള്ളിയാഴ്ച പുലര്‍ചെ 2.30 നാണ് പുലി പൂച്ചകളെ കൊണ്ടുപോയത്.

ഇതേ ഭാഗത്ത് പൂട്ടിക്കിടക്കുന്ന ഹിന്ദുസ്താന്‍ ഫോടോ ഫിലിം സ്ഥാപനത്തിന്റെ വളപ്പില്‍ പട്ടാപ്പകല്‍ പുലി പശുവിനെയും കൊന്നു തിന്നു. ശല്യക്കാരനായ പുലിയെ പിടികൂടുന്നതിനായി നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാമചന്ദ്രന്‍ അറിയിച്ചു. പുള്ളിപ്പുലി പൂച്ചകളെ കൊണ്ടു പോകുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Keywords: Video: Leopard attack in Karnataka's Mysuru; big cat rescued by forest department, Karnataka, News, Video, Social Media, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia