KTR | തെലങ്കാനയില്‍ റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ നിന്നും താഴെ വീണ് ബി ആര്‍ എസ് നേതാവ് കെടി രാമറാവു; പിന്നീട് സംഭവിച്ചത്

 


ഹൈദരാബാദ്: (KVARTHA) തെലങ്കാനയില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വാഹനത്തില്‍ നിന്നും താഴെ വീണ് ബി ആര്‍ എസ് നേതാവ് കെടി രാമറാവു. നവംബര്‍ 30 ന് ആണ് തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. നേതാക്കളെല്ലാം തിരക്കിട്ട പ്രചാരണത്തിലാണ്.

KTR | തെലങ്കാനയില്‍ റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ നിന്നും താഴെ വീണ് ബി ആര്‍ എസ് നേതാവ് കെടി രാമറാവു; പിന്നീട് സംഭവിച്ചത്

ഇതിനിടെ നിസാമാബാദില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് വാഹനത്തില്‍ നിന്നും കെടി രാമറാവു താഴെവീണത്. തുറന്ന വാഹനത്തിന് മുകളില്‍ പാര്‍ടി അനുയായികള്‍ക്കൊപ്പം പ്രചാരണം നടത്തുകയായിരുന്നു രാമ റാവു. ഇതിനിടെ വാഹനം പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ എല്ലാവരും വീണു.

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൂടെയുള്ളവര്‍ നിലത്തേക്ക് വീണപ്പോള്‍ കെടി ആര്‍ കൈകൊണ്ട് ബാലന്‍സ് കൊടുത്ത് വീഴാതെ പിടിച്ചുനില്‍ക്കുന്നത് വീഡിയോയില്‍ കാണാം. അപകട സമയത്ത് ഇവര്‍ സഞ്ചരിച്ച വാന്‍ ഇടുങ്ങിയ പാതയിലൂടെയാണ് പോയ്‌ക്കൊണ്ടിരുന്നത്. കാറിന്റെ ബാരികേഡിട്ട മേല്‍ക്കൂരയില്‍ നിന്ന് കെടിആര്‍ ആളുകളെ അഭിവാദ്യം ചെയ്യുന്നതിനിടെ അനുയായികള്‍ വാഹനത്തിനൊപ്പം ഓടുകയായിരുന്നു. വാഹനം പെട്ടെന്ന് നിര്‍ത്തിയതോടെ നിന്നിരുന്നവരെല്ലാം താഴെ വീണു.

പിന്നാലെ കെടിആര്‍ കൊടങ്ങലില്‍ നടന്ന റോഡ് ഷോയിലും പങ്കെടുത്തു. സിര്‍സില്യ മണ്ഡലത്തില്‍ നിന്നാണ് കെ ടി ആര്‍ ജനവിധിതേടുന്നത്.

Keywords:  Video: KTR meets accident, falls from vehicle during campaign rally in Nizamabad, Hyderabad, News, KTR, Election Campaign, Vehicles, Social Media, Car, Baricade, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia