Video | പട്ടയ വിതരണ ചടങ്ങിനിടെ പരാതി പറയാനെത്തിയ യുവതിയുടെ മുഖത്തടിച്ച് കര്‍ണാടക മന്ത്രി; വൈറലായി വീഡിയോ
Oct 23, 2022, 13:35 IST
ADVERTISEMENT
ബെംഗ്ളൂറു: (www.kvartha.com) പട്ടയ വിതരണ ചടങ്ങിനിടെ പരാതി പറയാനെത്തിയ യുവതിയുടെ മുഖത്തടിച്ച് കര്‍ണാടക മന്ത്രി. അടിസ്ഥാനസൗകര്യ വികസന മന്ത്രി വി സോമണ്ണയാണ് യുവതിയുടെ മുഖത്തടിച്ചത്. ചാമരാജനഗര്‍ ജില്ലയിലെ ഹംഗല ഗ്രാമത്തില്‍ 175 പേര്‍ക്ക് പട്ടയം വിതരണം ചെയ്ത ചടങ്ങിനിടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള തനിക്ക് പട്ടയം ലഭിക്കാത്തതിനാല്‍ പരാതി പറയാനെത്തിയതായിരുന്നു യുവതിയെന്നാണ് വിവരം. ഇതിനിടെ മന്ത്രി യുവതിയുടെ മുഖത്തടിച്ചു. അടിയേറ്റിട്ടും പതറാതെ യുവതി പിന്നാലെ മന്ത്രിയുടെ കാല്ക്കല് വീഴുന്നതും പുറത്ത് വന്ന വീഡിയോയില്‍ കാണാം.
മൂന്നരക്ക് നടത്തേണ്ടിയിരുന്ന പരിപാടിക്ക് നിശ്ചയിച്ചതില്‍ നിന്നും രണ്ട് മണിക്കൂറോളം വൈകിയാണ് മന്ത്രിയെത്തിയത്. 200 ഓളം പേര് മന്ത്രിയെ കാത്തുനിന്നിരുന്നു. ഇതിനിടെയാണ് ഒരു സ്ത്രീയെ വേദിയില്‍ വെച്ച് മര്‍ദിക്കുന്ന അനിഷ്ട സംഭവമുണ്ടായത്. സംഭവത്തില്‍ പിന്നീട് മന്ത്രി മാപ്പ് പറഞ്ഞുവെന്നാണ് റിപോര്‍ട്.
ഇതാദ്യമായല്ല കര്‍ണാടകയില്‍ മന്ത്രിമാര്‍ പൊതുജനങ്ങളെ മര്‍ദിക്കുന്ന സംഭവം നടന്നിട്ടുള്ളത്. നേരത്തേ, കര്‍ണാടകയിലെ കോളജ് പ്രിന്‍സിപലിനെ ജനതാദള്‍ (സെകുലര്‍) നേതാവ് എം ശ്രീനിവാസ് അടിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. പരാതിക്കത്ത് നല്‍കാനെത്തിയ സ്ത്രീയോട് കര്‍ണാടകയിലെ ബിജെപി എംഎല്‍എ അരവിന്ദ് ലിംബാവലി മോശമായി പെരുമാറുന്ന വീഡിയോയും പ്രചരിച്ചിരുന്നു. നിയമ മന്ത്രി ജെ സി മധുസ്വാമിയും സമാനമായ രീതിയില്‍ പൊതു മധ്യത്തില്‍ ജനങ്ങളെ മര്‍ദിച്ച് കേസില്‍പെട്ടിരുന്നു.
Keywords: News,National,India,Bangalore,attack,Assault,Minister,Social-Media,Video, Complaint, Video: Karnataka Minister Slaps Woman, She Then Touches His FeetKarnataka BJP Minister V Somanna slaps a woman who had come to tell her grievances. pic.twitter.com/Zsla3AAXAW
— Mohammed Zubair (@zoo_bear) October 23, 2022
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

