SWISS-TOWER 24/07/2023

Infiltration Attempt | 'നിയന്ത്രണ രേഖയിലൂടെ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമം'; വീഡിയോ പുറത്തുവിട്ട് ഇന്‍ഡ്യന്‍ സൈന്യം

 


ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യയുടെ അതിര്‍ത്തിയില്‍ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ട് ഇന്‍ഡ്യന്‍ സൈന്യം. നിയന്ത്രണ രേഖയിലൂടെ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലെന്നാണ് സൈന്യം അറിയിച്ചത്. 

സൈനികവൃത്തങ്ങള്‍ പറയുന്നത്: തിങ്കളാഴ്ച (07.08.2023) രാവിലെയാണ് രണ്ടുപേര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. വനത്തിലൂടെ ഇരുട്ടിന്റെ മറവില്‍ രണ്ട് പേര്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിന്റെ ദൃശങ്ങളാണ് ലഭിച്ചിരിക്കുന്നത്. അതിര്‍ത്തിമേഖലകളില്‍ സ്ഥാപിച്ച തെര്‍മല്‍ കാമറകളിലെ (Thermal Camera) ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. 

സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരന്‍ മുനീര്‍ ഹുസൈന്‍ ആണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. സുരക്ഷാ സേനയ്‌ക്കെതിരെ നിരവധി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത് മുനീര്‍ ആണ്. 

ഇസ്ലാമാബാദില്‍ നടന്ന ഹിസ്ബുള്‍ മുജാഹിദീന്റെ ഉന്നതതല യോഗത്തില്‍ മുനീര്‍ പങ്കെടുത്തിരുന്നു. രജൗറി, പൂഞ്ച് ജില്ലകളില്‍ ഭീകരാക്രമണം നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു യോഗം. മുതിര്‍ന്ന ഭീകരരെ ജമ്മുകശ്മീരിലേക്ക് അയയ്ക്കാനാണ് ഹിസ്ബുല്‍ മുജാഹിദീന്‍ ശ്രമിക്കുന്നത്. യുവാക്കളെ ഉള്‍പെടെ സംഘടനയിലേക്ക് ചേര്‍ക്കാനാണ് നീക്കമെന്ന് ആര്‍മി കൂട്ടിച്ചേര്‍ത്തു.

Aster mims 04/11/2022
Infiltration Attempt | 'നിയന്ത്രണ രേഖയിലൂടെ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമം'; വീഡിയോ പുറത്തുവിട്ട് ഇന്‍ഡ്യന്‍ സൈന്യം


Keywords: News, National, National-News,Video, Social-Meida-News, Video, Infiltration Attempt, Line Of Control, Thermal Cameras, Jammu and Kashmir, Video: Infiltration Attempt Near Line Of Control Seen On Thermal Cameras.

 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia