Huge Crocodile | കക്കൂസിൽ ആറടി നീളമുള്ള മുതല; പരിഭ്രാന്തരായി വീട്ടുകാർ; വീഡിയോ വൈറൽ
Oct 10, 2022, 11:50 IST
ADVERTISEMENT
വഡോദര: (www.kvartha.com) ഗുജറാതിലെ ആനന്ദിലെ സോജിത്ര ടൗണിലെ ഖരകുവ പ്രദേശത്തെ ഒരു വീട്ടിൽ ഞായറാഴ്ച പുലർചെ ആറടിയോളം നീളമുള്ള മുതലയെ ടോയ്‌ലറ്റിൽ കണ്ടെത്തി. ഉദയ് സിംഗ് ഭിഖാഭായ് റാത്തോഡ് എന്നയാളുടെ വീട്ടിലായിരുന്നു സംഭവം. വീട്ടുകാർക്ക് പ്രഭാത കൃത്യങ്ങൾ പൂർത്തിയാക്കാൻ മുതല പോകുന്നത് വരെ കാത്തിരിക്കുകയല്ലാതെ മറ്റൊരു മാർഗവുമുണ്ടായിരുന്നില്ല.
സമീപത്തെ കുളത്തിൽ നിന്നാണ് മുതല പുറത്തുവന്നതെന്നാണ് വിവരം. സംഭവം അറിഞ്ഞ നിരവധി ഗ്രാമീണർ മുതലയെ കാണാൻ തടിച്ചുകൂടി. ഖോഡിയാർ മാതാ ക്ഷേത്രത്തിന് സമീപമാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ ദേവിയുടെ വാഹനമാണ് മുതല എന്നാണ് വിശ്വാസം. പ്രദേശത്ത് മുതലകൾ പൊതുയിടത്തിൽ എത്തുന്നത് പുതിയ കാര്യമല്ലെന്ന് നാട്ടുകാർ പറയുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുതലയെ പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. 'ഞങ്ങൾ മുതലയെ പിടികൂടി, അതിന്റെ അവസ്ഥ പരിശോധിച്ച ശേഷം, അതിനെ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ വിടും', ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇതിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

Gujarat: 6-ft-long crocodile sneaks into toilet in Anandhttps://t.co/aBzkGtyodv pic.twitter.com/mNZNmvEDYw
— TOI Ahmedabad (@TOIAhmedabad) October 10, 2022
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുതലയെ പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. 'ഞങ്ങൾ മുതലയെ പിടികൂടി, അതിന്റെ അവസ്ഥ പരിശോധിച്ച ശേഷം, അതിനെ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ വിടും', ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇതിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.