SWISS-TOWER 24/07/2023

യുവാവിന്റേയും യുവതിയുടേയും അശ്ലീല വീഡിയോ യൂട്യൂബില്‍; ഇരുവര്‍ക്കും പഞ്ചായത്തിന്റെ ഊരുവിലക്ക്

 


ADVERTISEMENT

ആഗ്ര: (www.kvartha.com 25.08.2015) വീട്ടില്‍ ചിത്രീകരിച്ച അശ്ലീല വീഡിയോ യൂട്യൂബില്‍ വൈറലായി. ഇതേതുടര്‍ന്ന് 20 വയസുകാരായ യുവാവിനും യുവതിക്കും പഞ്ചായത്തിന്റെ ഊരുവിലക്ക്. ആഗ്രയിലെ നായ് കി മാന്ദിയില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം.

അശ്ലീല വീഡിയോ പ്രചരിച്ച സംഭവം സമുദായത്തിന് ചീത്തപ്പേരുണ്ടാക്കിയെന്നും അതുകൊണ്ടുതന്നെ ഇരുവരും ഗ്രാമത്തില്‍ നില്‍ക്കാന്‍ പാടില്ലെന്നുമാണ് പഞ്ചായത്തിന്റെ അന്ത്യശാസനം. ഉത്തരവിനെ തുടര്‍ന്ന് ധനശേഷിയുള്ള യുവാവ് പ്രദേശത്ത് നിന്ന് മാറിത്താമസിക്കുകയാണ്. എന്നാല്‍ യുവതി പാവപ്പെട്ട വീട്ടിലെ അംഗമായതിനാല്‍ അവര്‍ക്ക് നാട്ടില്‍ നിന്നും മാറി താമസിക്കാന്‍  പഞ്ചായത്ത് പത്ത് ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. യുവാവിനേയും യുവതിയേയും പരസ്യമായി അപമാനിച്ച പഞ്ചായത്ത് മാപ്പപേക്ഷിച്ച ഇരുവരുടേയും കുടുംബാംഗങ്ങളെ അധിക്ഷേപിക്കുകയും ചെയ്തു.

എന്നാല്‍ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത് കമിതാക്കളല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. യുവതിയുടെ മൂത്ത സഹോദരിയുടെ മുന്‍കാമുകനാണ് ഇതിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. യുവതിയെ കഴിഞ്ഞ വര്‍ഷം ഇയാള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതുസംബന്ധിച്ച് പോലീസില്‍  പരാതി നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഇയാള്‍ കിടപ്പറ രംഗങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചതെന്നാണ്  പോലീസ് പറയുന്നത്.

സിഡി നിര്‍മാണത്തൊഴിലാളിയായ ഒരാള്‍ വീഡിയോ ഇയാളുടെ മൊബൈലില്‍ കണ്ടിട്ടുണ്ടെന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.  ഇയാളെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. മൊബൈലിലെ വീഡിയോ ചിലര്‍ സിഡിയിലാക്കി പ്രദേശത്ത് വിതരണം ചെയ്യുകയായിരുന്നു.

സിഡിയുടെ ഒരു കോപ്പി പോലീസിനും ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ യുവാവിന്റേയും യുവതിയുടേയും
ഇരുവരുടേയും കുടുംബാംഗങ്ങളുടേയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഊരുവിട്ടുപോകാനുള്ള പഞ്ചായത്ത് ഉത്തരവ് സംബന്ധിച്ച് ദമ്പതികളില്‍ നിന്നോ ഇവരുടെ ബന്ധുക്കളില്‍ നിന്നോ പരാതി ലഭിച്ചിട്ടില്ലെന്നും ആരെങ്കിലും പരാതി നല്‍കിയാല്‍ മാത്രമേ തങ്ങള്‍ക്ക് നടപടിയെടുക്കാനാകൂ എന്നും കോട്ട്‌വാലി സര്‍ക്കിള്‍ ഓഫീസര്‍ മനീഷ് സിംഗ് പറഞ്ഞു. പഞ്ചായത്തിന് ആരേയും അവരുടെ വീട്ടില്‍ നിന്നും പുറത്താക്കാനുള്ള അനുമതിയില്ലെന്നും പോലീസ് പറഞ്ഞു. പ്രദേശവാസികളെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.

യുവാവിന്റേയും യുവതിയുടേയും അശ്ലീല വീഡിയോ യൂട്യൂബില്‍; ഇരുവര്‍ക്കും പഞ്ചായത്തിന്റെ ഊരുവിലക്ക്


Also Read:
സി പി എം നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ അക്രമം നടത്തിയ രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Keywords:  Home molest video goes viral, panchayat banishes couple, Agra, Police, Case, Complaint, Family, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia