Accident | നാഗാലാന്‍ഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് വലിയ പാറക്കഷണം റോഡില്‍ നിര്‍ത്തിയിട്ടിയിരുന്ന കാറുകള്‍ക്ക് മുകളിലേക്ക് ഉരുണ്ടു വീണ് 2പേര്‍ മരിച്ചു, 3പേര്‍ക്ക് ഗുരുതരം
Jul 5, 2023, 12:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗുവാഹതി: (www.kvartha.com) നാഗാലാന്‍ഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് വലിയ പാറക്കഷണം റോഡില്‍ നിര്‍ത്തിയിട്ടിയിരുന്ന കാറുകള്‍ക്കു മുകളിലേക്ക് ഉരുണ്ടു വീണ് രണ്ടു പേര്‍ മരിക്കുകയും മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. നാഗാലാന്‍ഡില്‍ ദിമാപുരിനും കോഹിമയ്ക്കുമിടയില്‍ ചുമൗകേദിമ ജില്ലയിലെ ദേശീയ പാത 29ല്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം.
കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ് വമ്പന്‍ പാറക്കല്ല് മുകളില്‍നിന്ന് ഉരുണ്ടുവന്ന് കാറുകളെ തട്ടിത്തെറിപ്പിച്ചത്. സംഭവത്തിന്റെ ഭയാനകമായ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതിവേഗത്തില്‍ ഉരുണ്ടു വരുന്ന പാറക്കല്ല് രണ്ടു കാറുകളെ പൂര്‍ണമായും തകര്‍ക്കുന്നതും മറ്റൊരു കാറിലേക്കു പതിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്.
പിന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡാഷ് ബോര്‍ഡ് കാമറയില്‍നിന്ന് പകര്‍ത്തിയതാണ് വീഡിയോ. അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് എല്ലാ വൈദ്യസഹായവും ഉറപ്പാക്കുമെന്നും അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ് വമ്പന്‍ പാറക്കല്ല് മുകളില്‍നിന്ന് ഉരുണ്ടുവന്ന് കാറുകളെ തട്ടിത്തെറിപ്പിച്ചത്. സംഭവത്തിന്റെ ഭയാനകമായ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതിവേഗത്തില്‍ ഉരുണ്ടു വരുന്ന പാറക്കല്ല് രണ്ടു കാറുകളെ പൂര്‍ണമായും തകര്‍ക്കുന്നതും മറ്റൊരു കാറിലേക്കു പതിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്.
Keywords: Video: Giant Boulders Crush Cars After Landslide In Nagaland, Assam, Guwahati, News, Giant Boulders Crush Cars, Landslide, Accidental Death, Injury, Compensation, National.#WATCH | A massive rock smashed a car leaving two people dead and three seriously injured in Dimapur's Chumoukedima, Nagaland, earlier today
— ANI (@ANI) July 4, 2023
(Viral video confirmed by police) pic.twitter.com/0rVUYZLZFN
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.