Foreigner Attacked | ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ബെംഗ്‌ളൂറില്‍ വിദേശ യൂട്യൂബ് വ്‌ളോഗറെ കച്ചവടക്കാരന്‍ കയ്യേറ്റം ചെയ്തതായി പരാതി; 'കൈ പിടിച്ച് വലിച്ച് മൊബൈല്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചു'; അറസ്റ്റ്
Jun 12, 2023, 15:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചിക്‌പേട്ട്: (www.kvartha.com) സമീപത്തെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ബെംഗ്‌ളൂറില്‍ വിദേശ യൂട്യൂബ് വ്‌ളോഗറെ കച്ചവടക്കാരന്‍ കയ്യേറ്റം ചെയ്തതായി പരാതി. ചോര്‍ ബസാര്‍ മാര്‍കറ്റില്‍ പെദ്രോ മോത എന്ന ഡച് സ്വദേശിക്കാണ് ദുരനുഭവമുണ്ടായത്. ചോര്‍ ബസാറിലൂടെ മൊബൈലുമായി ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ പ്രകോപനങ്ങളൊന്നും കൂടാതെ കച്ചവടക്കാരില്‍ ഒരാള്‍ പെദ്രോയെ കയ്യേറ്റം ചെയ്തതെന്നാണ് പരാതി.
മാഡ്‌ലി റോവര്‍ എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനായ വ്‌ളോഗറാണ് ഞായറാഴ്ച ആക്രമിക്കപ്പെട്ടത്. സംഭവത്തിന്റെ വീഡിയോയും പെദ്രോ പങ്കുവച്ചു. തുടര്‍ന്ന് ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ പ്രതികരിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. കച്ചവടക്കാരന്‍ പെദ്രോയുടെ കൈ പിടിച്ച് വലിക്കുകയും മൊബൈല്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഇയാളുടെ അടുത്തുനിന്നും ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ സഹിതമാണ് പെദ്രോ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഞായറാഴ്ച മാര്‍കറ്റ് എന്ന പേരിലും പ്രസിദ്ധമായ ചോര്‍ ബസാറില്‍വെച്ചാണ് അനിഷ്ടസംഭവം നടന്നത്. വീഡിയോ പുറത്ത് വന്നതോടെ ബെംഗ്‌ളൂറു സ്വദേശിയായ മുദസ്സിര്‍ അഹമ്മദ് എന്നയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ചിക്‌പേട്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. കയ്യേറ്റം ചെയ്തയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് വിശദമാക്കി. ചിക്‌പേട്ടിലെ തെരുവ് കച്ചവടക്കാരനായ നവാബ് ഹയാത്ത് ശെരീഫ് എന്നയാളാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഡിസംബറില്‍ വിദേശ വനിതാ യുട്യൂബര്‍ക്ക് നേരെ മുംബൈയില്‍ ആക്രമണമുണ്ടായിരുന്നു. മുംബൈയിലെ തെരുവില്‍വെച്ച് ദക്ഷിണ കൊറിയയില്‍ നിന്നുള്ള യൂട്യൂബറായ മ്യോചി എന്ന യുവതിക്ക് നേരെ അതിക്രമം നടന്നത്.
Keywords: News, National, National-News, Pedro Mota, Dutch Youtuber, Foreigner, Video, Shopkeeper, Bengaluru, Social-Meida-News, Video: Dutch Youtuber Manhandled buy Shopkeeper in Bengaluru's Chor Bazar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

