Doctor Terminated | പ്രതിശ്രുത വധുവിനോടൊപ്പം ഓപറേഷന്‍ തിയറ്ററിനുള്ളില്‍ ഫോടോഷൂട്; യുവഡോക്ടര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി!

 


ബംഗ്ലൂരു: (KVARTHA) പ്രതിശ്രുത വധുവിനോടൊപ്പം ഓപറേഷന്‍ തിയറ്ററിനുള്ളില്‍ ഫോടോഷൂട് നടത്തിയെന്ന സംഭവത്തില്‍ യുവഡോക്ടറുടെ ജോലി തെറിച്ചു. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ സര്‍കാര്‍ ആശുപത്രിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. ചിത്രദുര്‍ഗ ജില്ലയിലെ ഭരമസാഗര്‍ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡോക്ടറുടെ ജോലിയാണ് നഷ്ടമായത്.

Doctor Terminated | പ്രതിശ്രുത വധുവിനോടൊപ്പം ഓപറേഷന്‍ തിയറ്ററിനുള്ളില്‍ ഫോടോഷൂട്; യുവഡോക്ടര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി!

ഡോക്ടറും പ്രതിശ്രുതവധുവും ശസ്ത്രക്രിയ നടത്തുന്നതായി അഭിനയിക്കുകയായിരുന്നു. ചിത്രീകരണത്തിനായി ഇവര്‍ മെഡികല്‍ ഉപകരണങ്ങളും ലൈറ്റിങ് സജ്ജീകരണവും ഒരുക്കിയിരുന്നു. കൂടാതെ കാമറാമാനും സാങ്കേതിക ജോലിക്കാരും എല്ലാം ഉണ്ടായിരുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് ജില്ലാ ഭരണകൂടം ഇടപെടുകയും ഡോക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തത്.

ഒരു മാസം മുമ്പ് നാഷനല്‍ മെഡികല്‍ ഓഫീസറായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരുന്ന ഡോക്ടറെയാണ് പിരിച്ചുവിട്ടതെന്ന് ചിത്രദുര്‍ഗ ജില്ലാ ആരോഗ്യ ഓഫീസര്‍ രേണു പ്രസാദ് പറഞ്ഞു. അതിനിടെ, ഡോക്ടര്‍മാരുടെ ഇത്തരം അച്ചടക്കമില്ലായ്മ സഹിക്കാനാവില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു എക്സിലെ പോസ്റ്റില്‍ കുറിച്ചു.

സര്‍കാര്‍ ആശുപത്രികള്‍ നിലകൊള്ളുന്നത് ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനാണ്, അല്ലാതെ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയല്ല. ആരോഗ്യവകുപ്പില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും ജീവനക്കാരും സര്‍കാര്‍ സര്‍വീസ് ചട്ടങ്ങള്‍ക്കനുസൃതമായി ജോലി നിര്‍വഹിക്കണമെന്നും മന്ത്രി പറഞ്ഞു.

 

Keywords: VIDEO: Doctor Terminated From Service For Pre-Wedding Photo-Shoot Inside OT In Karnataka's Chitra Durga Govt Hospital, Bengaluru, News, Social Media, Video, Pre-Wedding Photo-Shoot, Doctor Terminated Service, Minister, Criticism, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia