Cockroach | എയിംസില്‍ ആമാശയ ശസ്ത്രക്രിയ കഴിഞ്ഞ 4 വയസുകാരന് നല്‍കിയ ഭക്ഷണത്തില്‍ പാറ്റ; അന്വേഷണം പ്രഖ്യാപിച്ച് അധികൃതര്‍; ചിത്രങ്ങള്‍ പുറത്ത്
Nov 15, 2022, 13:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹി ആള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സില്‍ ആമാശയ ശസ്ത്രക്രിയ കഴിഞ്ഞ നാല് വയസുകാരന് നല്‍കിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തി. ശസ്ത്രക്രിയ കഴിഞ്ഞ് കുട്ടിക്ക് ആദ്യമായി ഭക്ഷണത്തോടൊപ്പം നല്‍കിയ പരിപ്പ് കറിയിലായിരുന്നു പാറ്റയെ കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ ആശുപത്രി അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദേശീയ തലസ്ഥാനത്തിലെ അഭിമാനസ്തംഭമായ ആരോഗ്യ സംവിധാനത്തിന്റെ ഭയാനകവും ശോച്യവുമായ അവസ്ഥയാണിത്. ന്യൂഡെല്‍ഹി എയിംസില്‍ ആമാശയത്തില്‍ വലിയ ശസ്ത്രക്രിയക്ക് വിധേയനായ നാലുവയസുകാരന് ശസ്ത്രക്രിയക്ക് ശേഷം ആദ്യമായി നല്‍കിയ ഭക്ഷണമാണ് പരിപ്പിട്ട പാറ്റ' എന്നായിരുന്നു ചിത്രത്തോടൊപ്പമുള്ള ട്വീറ്റ്.
എയിംസിനു നേരെ ഇത്തരം ആരോപണം വരുന്നത് ഇത് ആദ്യമായല്ല. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മെസ്സില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്നും ക്ഷുദ്രജീവികളെ കണ്ടെത്തിയതായി നേരത്തെയും വാര്‍ത്തകളുണ്ടായിരുന്നു.
ഭക്ഷണത്തില്‍ പാറ്റയെ കിട്ടിയ സംഭവം ട്വിറ്ററില്‍ ചിത്രം സഹിതം സഹില്‍ സെയ്ദി എന്നൊരാള്‍ പങ്കുവെച്ചിട്ടുണ്ട്. ട്രേയില്‍ പാറ്റയുടെ ചിറകിന്റെ അവശിഷ്ടങ്ങളോട് സാമ്യമുള്ള വസ്തുക്കളുടെ ചിത്രമാണ് പങ്കുവെച്ചത്.
ദേശീയ തലസ്ഥാനത്തിലെ അഭിമാനസ്തംഭമായ ആരോഗ്യ സംവിധാനത്തിന്റെ ഭയാനകവും ശോച്യവുമായ അവസ്ഥയാണിത്. ന്യൂഡെല്‍ഹി എയിംസില്‍ ആമാശയത്തില്‍ വലിയ ശസ്ത്രക്രിയക്ക് വിധേയനായ നാലുവയസുകാരന് ശസ്ത്രക്രിയക്ക് ശേഷം ആദ്യമായി നല്‍കിയ ഭക്ഷണമാണ് പരിപ്പിട്ട പാറ്റ' എന്നായിരുന്നു ചിത്രത്തോടൊപ്പമുള്ള ട്വീറ്റ്.
എയിംസിനു നേരെ ഇത്തരം ആരോപണം വരുന്നത് ഇത് ആദ്യമായല്ല. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മെസ്സില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്നും ക്ഷുദ്രജീവികളെ കണ്ടെത്തിയതായി നേരത്തെയും വാര്‍ത്തകളുണ്ടായിരുന്നു.
Keywords: Video: Cockroach In Dal At AIIMS For 4-Year-Old Who Had Surgery, New Delhi, News, Hospital, Treatment, Food, Complaint, Twitter, National.Pathetic and frightening state of affairs at the most prestigious Medical facility in National Capital- Serving „Cockroach Daal“ to a 4 year old as first meal post major stomach surgery @aiims_newdelhi Shocked beyond belief 😒 pic.twitter.com/FU2fu7LuxH
— sahil zaidi (@sahilzaidi3) November 13, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.