Accident | നിര്‍മാണത്തിലിരുന്ന മെട്രോ തൂണ്‍ തകര്‍ന്നുവീണ് ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചിരുന്ന അമ്മയും മകനും മരിച്ച സംഭവത്തില്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്ലൂറു: (www.kvartha.com) നിര്‍മാണത്തിലിരുന്ന മെട്രോ തൂണ്‍ തകര്‍ന്നുവീണ് ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചിരുന്ന അമ്മയും മകനും മരിച്ച അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തിരക്കുള്ള നിരത്തിലേക്ക് മെട്രോ തൂണ്‍ തകര്‍ന്നു വീഴുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ബസുകളും ഒട്ടേറെ ബൈകുകളും അതിവേഗം നീങ്ങുന്നതിനിടെയാണ് മെട്രോ തൂണ്‍ റോഡിലേക്ക് തകര്‍ന്നു വീണത്.
Aster mims 04/11/2022

Accident | നിര്‍മാണത്തിലിരുന്ന മെട്രോ തൂണ്‍ തകര്‍ന്നുവീണ് ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചിരുന്ന അമ്മയും മകനും മരിച്ച സംഭവത്തില്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തേജസ്വനി, മൂന്നു വയസ്സുള്ള മകന്‍ വിഹാന്‍ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ തേജസ്വനിയുടെ ഭര്‍ത്താവ് ലോഹിത്തും മകളും ചികിത്സയിലാണ്. ഔടര്‍റിങ് റോഡിലെ നാഗവരയ്ക്ക് സമീപം ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. ലോഹിത്തും തേജസ്വനിയും ഇരട്ടക്കുട്ടികളെ നഴ്‌സറിയിലാക്കാന്‍ സ്‌കൂടറില്‍ പോകുന്നതിനിടെയാണ് അപകടം.

ലോഹിത്താണ് സ്‌കൂടര്‍ ഓടിച്ചിരുന്നത്. ഇരുവരും ഹെല്‍മറ്റും ധരിച്ചിരുന്നു. നാഗവരയില്‍ എത്തിയപ്പോള്‍ നിര്‍മാണത്തിലിരുന്ന മെട്രോ തൂണ്‍ ഇവരുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തേജസ്വനിയും വിഹാനും മരണത്തിനു കീഴടങ്ങി.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ മെട്രോ തൂണ്‍ നിര്‍മാണം രണ്ടു ദിവസത്തേക്ക് നിര്‍ത്തിവച്ചു. നിര്‍മാണത്തിനു നേതൃത്വം നല്‍കുന്ന ദ ബെംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡും (ബിഎംആര്‍സിഎല്‍) കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തില്‍പ്പെട്ട കുടുംബത്തിന് ബിഎംആര്‍സിഎല്‍ 20 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കും.

 

Keywords: Video: Bengaluru Metro Pillar Comes Crashing Down,  dieing Woman, Son, Bangalore, News, Accidental Death, Injured, Hospital, Treatment, Video, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia