Arrested | യുവാവിനെ കാറിന്റെ ബോണറ്റില്‍ കയറ്റി വണ്ടിയോടിച്ചെന്ന സംഭവത്തില്‍ യുവതി അടക്കം 5 പേര് അറസ്റ്റില്‍
Jan 20, 2023, 19:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്ലൂര്‍: (www.kvartha.com) യുവാവിനെ കാറിന്റെ ബോണറ്റില്‍ കയറ്റി വണ്ടിയോടിച്ചെന്ന സംഭവത്തില്‍ യുവതി അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. ജ്ഞാന ഭാരതി നഗറിലാണ് സംഭവം. ഒരു കിലോമീറ്ററോളമാണ് ഇത്തരത്തില്‍ യുവാവിനെ ബോണറ്റില്‍ കയറ്റി യുവതി വണ്ടിയോടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രിയങ്ക,ദര്ശന്, എന്നിവരടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റുചെയ്തു. യശ്വന്ത്, സുജന്‍, വിനയ് എന്നിവരാണ് മറ്റ് മൂന്ന് പേര്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
പ്രിയങ്കയുടെ ടാറ്റ നെക്സോണ്‍ തന്റെ മാരുതി സുസുകി സ്വിഫ്റ്റുമായി കൂട്ടിയിടിച്ചെന്നാരോപിച്ച് ദര്‍ശനുമായി തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെ യുവതി വണ്ടി മുന്നോട്ടെടുത്തതോടെ ദര്ശന് തടയാന്‍ ശ്രമിച്ചു. എന്നാല്‍ യുവതി ദര്‍ശനെ വാഹനത്തിനകത്തുണ്ടായിരുന്ന ഒരു സാധനമെടുത്ത് അടിച്ചു.
പിന്നീട് കാര്‍ മുന്നോട്ടെടുത്തതോടെ മുന്നിലുണ്ടായിരുന്ന യുവാവ് ബോണറ്റിലേക്ക് തെറിച്ചു. യുവാവിനേയും കൊണ്ട് യുവതി ഒരു കിലോമീറ്ററോളം ഓടിച്ചു. ഇതിനിടെ യുവാവിന്റെ സുഹൃത്തുക്കള്‍ യുവതിയുടെ കാറിന്റെ ചില്ല് തല്ലി തകര്‍ക്കുകയും ചെയ്തു.
ഒരാളെ കൊല്ലാന്‍ ശ്രമിച്ചുവെന്ന കുറ്റമാണ് പ്രിയങ്കയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. കാറിന്റെ ചില്ല് തകര്‍ത്തതിനാണ് മറ്റുള്ളവര്‍ക്കെതിരെ കേസെടുത്തത്.
Keywords: Video: Bengaluru Man Jumps On Car After Accident, Woman Keeps Driving
Bangalore, News, Police, Arrested, Complaint, Video, National.
Bangalore, News, Police, Arrested, Complaint, Video, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

