SWISS-TOWER 24/07/2023

Rescued | ബിഹാറില്‍ 40 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ 3 വയസുകാരനെ രക്ഷപ്പെടുത്തി; വീഡിയോ കാണാം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാട് ന: (www.kvartha.com) ബിഹാറില്‍ 40 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരനെ രക്ഷപ്പെടുത്തി. ഞായറാഴ്ച നളന്ദയിലെ കുല്‍ ഗ്രാമത്തിലാണ് ദുരന്തം നടന്നത്. ദേശീയ ദുരന്തനിവാരണ സേനയും (NDRF) മറ്റ് രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.

തങ്ങള്‍ വയലില്‍ ജോലി ചെയ്യുമ്പോള്‍ മകന്‍ ശിവ സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും പെട്ടെന്ന് കാല്‍ വഴുതി കുഴല്‍ക്കിണറിനുള്ളില്‍ വീഴുകയായിരുന്നുവെന്നും കുഞ്ഞിന്റെ അമ്മ പറഞ്ഞു. ശിവനൊപ്പം കളിച്ചിരുന്ന കുട്ടികളാണ് മാതാപിതാക്കളെ വിവരമറിയിച്ചത്. തുടര്‍ന്ന് അവര്‍ സ്ഥലത്തെത്തിയ ശേഷം അധികൃതരെ വിവരം അറിയിക്കുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

ഒരു കര്‍ഷകനാണ് കുഴല്‍ക്കിണര്‍ കുഴിച്ചതെന്നും വെള്ളം കിട്ടാത്തിനെ തുടര്‍ന്ന് ഉപയോഗശൂന്യമായ കിണര്‍ പിന്നീട് മൂടിയില്ലെന്നും അതാണ് ദാരുണമായ സംഭവത്തില്‍ കലാശിച്ചതെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപോര്‍ട് ചെയ്തു.

Rescued | ബിഹാറില്‍ 40 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ 3 വയസുകാരനെ രക്ഷപ്പെടുത്തി; വീഡിയോ കാണാം

ജെസിബി യന്ത്രം ഉപയോഗിച്ച് കുട്ടിയെ രക്ഷിക്കാന്‍ സമാന്തരമായി കുഴിയെടുക്കാനും രക്ഷാപ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. ശിവനെ പുറത്തെടുക്കാനുള്ള ബദല്‍ ശ്രമമെന്ന നിലയില്‍ കുഴല്‍ക്കിണറിനുള്ളില്‍ കയര്‍ ഇടുന്നതും പരിഗണിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടയിൽ ബന്ധപ്പെട്ടവരുടെ സാന്നിധ്യം പ്രദേശത്ത് ഉറപ്പ് വരുത്തിയിരുന്നു. കുട്ടിക്ക് അടിയന്തര വൈദ്യസഹായം നല്‍കുന്നതിന് മെഡികല്‍ സംഘത്തെയും നിയോഗിച്ചിരുന്നു. നേരത്തെ, നളന്ദ ജില്ലാ മജിസ്ട്രേറ്റ് രക്ഷാപ്രവര്‍ത്തനത്തിന്റെ ചത്രങ്ങള്‍ പങ്കുവെച്ചിരുന്നു,

സമാനമായ സംഭവത്തില്‍, ജൂണ്‍ ആറിന് മധ്യപ്രദേശിലെ സെഹോര്‍ ജില്ലയില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ് രണ്ടര വയസുള്ള പെണ്‍കുഞ്ഞ് മരിച്ചിരുന്നു. കുട്ടിയെ വിജയകരമായി കിണറില്‍ നിന്നും പുറത്തെടുത്തുവെങ്കിലും പിന്നീട് ശ്വാസം മുട്ടി മരണം സംഭവിച്ചു.

Keywords:  Video: 3-year-old who fell into 40-foot borewell in Bihar rescued, Bihar, News, Borewell, Rescued, Family, Children, Playing, Farmer, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia