Explosion | തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു
Dec 15, 2023, 15:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (KVARTHA) തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം. കണ്ടിയാര്‍ പുരം സ്വദേശി ഷണ്‍മുഖരാജ (38) ആണ് മരിച്ചത്. സാത്തൂരിലെ പനയാടിപ്പട്ടിയിലാണ് അപകടം.
വെള്ളിയാഴ്ച (15.12.2023) രാവിലെ ഏഴ് മണിയോടെ പടക്ക നിര്‍മാണത്തിനുള്ള രാസ മിശ്രിതം തയ്യാറാക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് വിവരം. സംഭവസമയത്ത് ഷണ്‍മുഖരാജ് മാത്രമാണ് ജോലിയിലുണ്ടായിരുന്നതെന്ന് പൊലിസ് അറിയിച്ചു. മൃതദേഹം പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പനയാടിപ്പട്ടി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്‍ഡ്യയിലെ പടക്കങ്ങളുടെ ഹബ് എന്നറിയപ്പെടുന്ന സ്ഥലമാണ് വിരുദുനഗര്‍ ജില്ലയിലെ ശിവകാശി. 6.5 ലക്ഷത്തിലധികം കുടുംബങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും ഈ വ്യവസായത്തെ ഉപജീവനത്തിനായി ആശ്രയിക്കുന്നുണ്ട്.

Keywords: News, National, National-News, Accident-News, Explosion, Chennai News, Tamil Nadu News, Fire Accident, Died, Accidental Death, Labor, Firecracker, Manufacturing Factory, Video, Video: 1 Dead In Firecracker Manufacturing Factory Explosion In Tamil Nadu.#WATCH | Tamil Nadu | One person died in an explosion in a firecracker manufacturing factory near Sattur in Virudhunagar district today: Fire and Rescue Department pic.twitter.com/RemmKOuwku
— ANI (@ANI) December 15, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.