പീഢനകേസിന്റെ വിചാരണ നടക്കാനിരിക്കേ പതിനെട്ടുകാരി വെടിയേറ്റു മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഉത്തര്‍പ്രദേശ്: (www.kvartha.com 13.09.2015)  പീഢനകേസിന്റെ വിചാരണ നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ പീഡനത്തിന് ഇരയായ പെണ്‍കുട്ടി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശ് മൗവിലെ ബൈജാപൂര്‍ ഗ്രാമത്തിലാണ് സംഭവം. ഡോക്ടറെ കാണുന്നതിനായി സഹോദരനോടൊപ്പം പോകുമ്പോഴാണ് ബൈക്കിലെത്തിയ സംഘം പെണ്‍കുട്ടിക്കുനേരെ നിറയൊഴിച്ചത്. പെണ്‍കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു

നാലുവര്‍ഷം മുമ്പാണ് ഒരു കോളജ് മാനേജര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതിന്റെ കേസ് കോടതിയില്‍ നടന്നുവരുന്നുണ്ട്. രണ്ടുദിവസം മുമ്പ് പെണ്‍കുട്ടി കോടതിയില്‍ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതായിരിക്കാം കൊലപാതകത്തിന് കാരണമായിത്തീര്‍ന്നതെന്നാണ് പോലീസിന്റെ നിഗമനം. പീഢനകേസിലെ പ്രതികളുടെ കൂട്ടാളികള്‍ തന്നെയാകാം കൊലപാതകത്തിനുപിന്നിലെന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia