HC Verdict | ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ, പീഡിപ്പിച്ചയാളുടെ കുഞ്ഞിന് ജന്മം നൽകാൻ നിർബന്ധിക്കാനാവില്ലെന്ന് ഹൈകോടതി; 24 ആഴ്ചത്തെ ഗർഭം അലസിപ്പിക്കാൻ അനുമതി തേടിയുള്ള ഹർജിയിൽ സുപ്രധാന വിധി
Jul 12, 2023, 10:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അലഹബാദ്: (www.kvartha.com) ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ, പീഡിപ്പിച്ചയാളുടെ കുഞ്ഞിന് ജന്മം നൽകാൻ നിർബന്ധിക്കാനാവില്ലെന്ന് അലഹബാദ് ഹൈകോടതി. അങ്ങനെ ചെയ്താൽ അത് വാക്കുകളിൽ പറഞ്ഞറിയിക്കാനാവാത്ത വേദനയായിരിക്കുമെന്നും കോടതി പറഞ്ഞു. 25 ആഴ്ചത്തെ ഗർഭം അലസിപ്പിക്കാൻ അനുമതി തേടി, ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, ജസ്റ്റിസ് പ്രശാന്ത് കുമാർ എന്നിവരടങ്ങിയ ബെഞ്ച് സുപ്രധാന നിരീക്ഷണം നടത്തിയത്.
ബധിരയും മൂകയുമായ 12 വയസുകാരിയാണ് ഹർജി നൽകിയത്. പെൺകുട്ടിയുടെ അയൽവാസി പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും എന്നാൽ സംസാരശേഷിയും കേൾവിക്കുറവും മൂലം തനിക്ക് അനുഭവിച്ച ദുരനുഭവം ആരോടും പറയാനായില്ലെന്നും ഇരയുടെ അഭിഭാഷകൻ വാദിച്ചു. അമ്മ ചോദിച്ചപ്പോൾ, പ്രതി തന്നെ ബലാത്സംഗം ചെയ്തതായി ഇര ആംഗ്യഭാഷയിൽ വെളിപ്പെടുത്തി. തുടർന്ന്, അമ്മ അയൽവാസിക്കെതിരെ പരാതി നൽകുകയും പൊലീസ് പോക്സോ നിയമപ്രകാരം കേസടുക്കുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ജൂൺ 16 ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ, അവൾ ഗർഭിണിയാണെന്ന് കണ്ടെത്തി. തുടർന്ന് ജൂൺ 27 ന് വിഷയം മെഡിക്കൽ ബോർഡിന് മുന്നിൽ എത്തിയപ്പോൾ, ഗർഭം 24 ആഴ്ചയിൽ കൂടുതലായതിനാൽ ഗർഭച്ഛിദ്രം നടത്തുന്നതിന് മുമ്പ് കോടതിയുടെ അനുമതി ആവശ്യമാണെന്ന് ബോർഡ് പറഞ്ഞു. ഇതേത്തുടർന്നാണ് പെൺകുട്ടി ഹർജി നൽകിയത്.
ബന്ധപ്പെട്ട കക്ഷികളുടെ വാദങ്ങൾ കേട്ട കോടതി, ചില സാഹചര്യത്തിൽ ഒഴികെ 24 ആഴ്ചയിലെത്തിയ ഗർഭഛിദ്രം നടത്താൻ നിയമം അനുവദിക്കുന്നില്ലെങ്കിലും, അസാധാരണമായ അവകാശങ്ങൾ സുപ്രീം കോടതിയും അംഗീകരിച്ചിട്ടുണ്ടെന്ന് നിരീക്ഷിച്ചു. വിഷയത്തിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് മാനുഷിക സമീപനം സ്വീകരിച്ച കോടതി ഒരു സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി അലിഗഡ് ജവഹർലാൽ മെഡിക്കൽ കോളേജിലെ ഒബ്സ്റ്റട്രിക്സ് വിഭാഗം, അനസ്തേഷ്യ വിഭാഗം, റേഡിയോ ഡയഗ്നോസിസ് വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘത്തെ രൂപീകരിക്കാൻ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി വൈസ് ചാൻസലറെ ചുമതലപ്പെടുത്തി. ഇവർ ജൂലൈ 11ന് പെൺകുട്ടിയെ സന്ദർശിച്ച്12ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
Keywords: News, National, New Delhi, Allahabad High, Court Verdict, Assault, Victim Can't Be Forced To Give Birth To Child Of Man Who Assaulted Her: High Court. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.