ദുര്‍ഗുണ പരിഹാരപാഠശാല തോറ്റു; പിതാവിന്റെ ഘാതകനെ 17കാരന്‍ കോടതിമുറിയില്‍ വച്ച് വകവരുത്തി
Feb 18, 2015, 15:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുസാഫര്‍നഗര്‍: (www.kvartha.com 18/02/2015) പിതാവിന്റെ ഘാതകരോട് കോടതിമുറിയില്‍ വച്ച് പകരം വീട്ടി 17കാരന്‍. കഴിഞ്ഞ ദിവസം യു പിയില്‍ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. വിചാരണവേളയില്‍ അഭിഭാഷകന്റെ വേഷമണിഞ്ഞെത്തിയ പ്രായപൂര്‍ത്തിയാവാത്ത ചെറുപ്പക്കാരന്‍ പിതാവിനെ കൊന്നയാള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.
മറ്റൊരു കൊലപാതക കേസിനെത്തുടര്‍ന്ന് ജുവനൈല്‍ ഹോമില്‍ കഴിഞ്ഞിരുന്ന ചെറുപ്പക്കാരനാണ് പിതാവിന്റെ കൊലക്കേസിലെ വിചാരണ നടന്നുകൊണ്ടിരിക്കേ കോടതിമുറിയിലെത്തി അപ്രതീക്ഷിത ആക്രമണം നടത്തിയത്.
വേഷ പ്രഛന്നനായി മുസാഫര്‍പൂരിലെ കോടതിമുറിയില്‍ എത്തിചേര്‍ന്ന പ്രതി തന്റെ പിതാവിന്റെ കൊലപാതകി വിക്കി ത്യാഗിയുടെ വിചാരണ ആരംഭിക്കും വരെ കാത്തിരിക്കുകയും വിക്കി എത്തിയ ഉടന്‍ ചാടിയെഴുന്നേറ്റ് 12 തവണ നിറയൊഴിച്ച് മരണം ഉറപ്പുവരുത്തുകയായിരുന്നു.
വെടിയൊച്ച കേട്ടതോടെ കോടതിയിലുണ്ടായിരുന്ന പോലീസുകാര്‍ ജഡ്ജിക്ക് സംരക്ഷണവലയം തീര്‍ത്തു. ബഹളം ശമിച്ചപ്പോഴേക്കും പ്രതി കോടതിക്കു മുന്നില്‍ കീഴടങ്ങി.
ഗ്രാമമുഖ്യനെ വധിച്ച കേസില്‍ ഒരു വര്‍ഷം മുമ്പ് ശിക്ഷിക്കപ്പെട്ട് ജുവനൈല്‍ ഹോമില്‍ കഴിഞ്ഞിരുന്ന ഇയാള്‍ രക്ഷപെട്ട് ഒളിവില്‍ കഴിയുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് ഇയാളുടെ പിതാവ് കൊലചെയ്യപ്പെട്ടത്.
സുരക്ഷാ വീഴ്ചകളാണ് ഇത് സൂചിപ്പിക്കുന്നതെന്നും സംഭവത്തെത്തുടര്‍ന്ന് കോടതിയിലും പരിസരപ്രദേശങ്ങളിലും കനത്ത സുരക്ഷാ ഉറപ്പാക്കാന്‍ ജില്ലാ അധികൃതര്‍ തീരുമാനിച്ചതായും അധികാരി കെ ബി സിങ് അറിയിച്ചു. കൂടാതെ അഭിഭാഷകര്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന് വേണ്ട നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു
മറ്റൊരു കൊലപാതക കേസിനെത്തുടര്‍ന്ന് ജുവനൈല്‍ ഹോമില്‍ കഴിഞ്ഞിരുന്ന ചെറുപ്പക്കാരനാണ് പിതാവിന്റെ കൊലക്കേസിലെ വിചാരണ നടന്നുകൊണ്ടിരിക്കേ കോടതിമുറിയിലെത്തി അപ്രതീക്ഷിത ആക്രമണം നടത്തിയത്.

വെടിയൊച്ച കേട്ടതോടെ കോടതിയിലുണ്ടായിരുന്ന പോലീസുകാര്‍ ജഡ്ജിക്ക് സംരക്ഷണവലയം തീര്‍ത്തു. ബഹളം ശമിച്ചപ്പോഴേക്കും പ്രതി കോടതിക്കു മുന്നില്‍ കീഴടങ്ങി.
ഗ്രാമമുഖ്യനെ വധിച്ച കേസില്‍ ഒരു വര്‍ഷം മുമ്പ് ശിക്ഷിക്കപ്പെട്ട് ജുവനൈല്‍ ഹോമില്‍ കഴിഞ്ഞിരുന്ന ഇയാള്‍ രക്ഷപെട്ട് ഒളിവില്‍ കഴിയുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് ഇയാളുടെ പിതാവ് കൊലചെയ്യപ്പെട്ടത്.
സുരക്ഷാ വീഴ്ചകളാണ് ഇത് സൂചിപ്പിക്കുന്നതെന്നും സംഭവത്തെത്തുടര്‍ന്ന് കോടതിയിലും പരിസരപ്രദേശങ്ങളിലും കനത്ത സുരക്ഷാ ഉറപ്പാക്കാന്‍ ജില്ലാ അധികൃതര്‍ തീരുമാനിച്ചതായും അധികാരി കെ ബി സിങ് അറിയിച്ചു. കൂടാതെ അഭിഭാഷകര്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന് വേണ്ട നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു
Also Read:
സഅദിയ്യ തേങ്ങുന്നു... എങ്ങും പ്രാര്‍ത്ഥനകള്‍...

Keywords: Murder case, Muzaffarnagar, Father, Uttar Pradesh, Court, Lawyers, Shot, Gun attack, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.