ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
![]() |
| Hamid Ansari Jaswant Singh |
വോട്ടര്‍മാര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങള്‍ മാത്രമാണ്. നോമിനേറ്റഡ് അംഗങ്ങള്‍ക്കും വോട്ടുണ്ട്. മൊത്തം 790 വോട്ടര്‍മാരാണുള്ളത്. എന്നാല്‍, ബിജു ജനതാദള്‍, സിപിഐ, ആര്‍എസ്പി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കും.
തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ യുപിഎയിലെ എല്ലാ കക്ഷികളുടെയും ബഹുജന്‍ സമാജ് പാര്‍ട്ടി, സമാജ്വാദി പാര്‍ട്ടികളുടെ വോട്ടും ഹാമിദ് അന്‍സാരിക്ക് ലഭിക്കും്. അന്‍സാരിക്ക് 520 വോട്ടെങ്കിലും നേടി വിജയിക്കുമെന്നാണ് യുപിഎയുടെ പ്രതീക്ഷ. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ അണ്ണാ ഡിഎംകെയും ബിജു ജനതാദളും പിന്തുണച്ചിരുന്നു. ജസ്വന്ത് സിങ്ങിനു ജയലളിത പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
എട്ടാം തവണയാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്കു രണ്ടുപേര്‍ മാത്രം മല്‍സരിക്കുന്നത്. ഏറ്റവും കൂടുതല്‍ പേര് മല്‍സരിച്ചത് 1969ല്‍ ആണ് - ആറുപേര്‍. ഡോ. എസ്. രാധാകൃഷ്ണന് 1952ലും 1957ലും എം. ഹിദായത്തുള്ള 1979ലും ഡോ. ശങ്കര്‍ദയാല്‍ ശര്‍മ 1987ലും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 1979ല്‍ മൊത്തം 13 പേര് പത്രിക നല്കി, ഹിദായത്തുള്ളയുടെ പത്രിക ഒഴികെയുള്ളവ തള്ളി. ഡോ. ശങ്കര്‍ദയാല്‍ ശര്‍മയ്ക്കു പുറമേ 26 പേര് 87ല്‍ പത്രിക നല്‍കിയിരുന്നു. ഡോ. ശര്‍മ ഒഴികെയുള്ളവരുടെ പത്രിക തള്ളി. അതുകൊണ്ടാണ് ഇരുവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
Keywords: Hamid Ansari, Jaswant Singh, New Delhi, Election, National, Vice President
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

