ഉപരാഷ്ട്രപതി തിരഞ്ഞെടു­പ്പ് ചൊ­വ്വാഴ്ച; ഫലം വൈ­കിട്ട്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഉപരാഷ്ട്രപതി തിരഞ്ഞെടു­പ്പ് ചൊ­വ്വാഴ്ച; ഫലം വൈ­കിട്ട്
    Hamid Ansari                      Jaswant Singh
ന്യൂഡല്‍­ഹി: പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ ചൊ­വ്വാഴ്ച വോട്ടെടുപ്പ്. യുപിഎ സ്ഥാനാര്‍ഥി ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരിയും എന്‍ഡിഎ സ്ഥാനാര്‍ഥി ജസ്വന്ത് സിങ്ങുമാ­ണ് നേര്‍­ക്കു­നേര്‍ മ­ത്സ­രി­ക്കുന്നത്. വൈകിട്ട് ആറുമണിക്ക് വോ­ട്ടെ­ണ്ണും. 14-ാം മ­ത് ഉ­പ­രാ­ഷ്ട്രപ­തി തെ­ര­ഞ്ഞെ­ടു­പ്പാ­ണ് ചൊ­വ്വാഴ്­ച ന­ട­ക്കു­ന്നത്.

വോട്ടര്‍­മാര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങള്‍ മാത്ര­മാണ്. നോ­മി­നേറ്റ­ഡ് അം­ഗ­ങ്ങള്‍ക്കും വോട്ടുണ്ട്. മൊത്തം 790 വോട്ടര്‍­മാ­രാ­ണുള്ളത്. എന്നാല്‍, ബിജു ജനതാദള്‍, സിപിഐ, ആര്‍എ­സ്­പി അം­ഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു­നില്‍­ക്കും.

തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ യുപിഎയിലെ എല്ലാ കക്ഷികളുടെയും ബഹുജന്‍ സമാജ് പാര്‍ട്ടി, സമാജ്‌വാദി പാര്‍­ട്ടി­ക­ളുടെ വോട്ടും ഹാമിദ് അന്‍സാ­രി­ക്ക് ല­ഭിക്കും്. അന്‍സാരിക്ക് 520 വോട്ടെങ്കിലും നേടി വി­ജ­യി­ക്കു­മെ­ന്നാണ് യുപിഎയുടെ പ്രതീക്ഷ. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ അണ്ണാ ഡിഎംകെയും ബിജു ജനതാദളും പിന്തുണച്ചിരുന്നു. ജസ്വന്ത് സിങ്ങിനു ജയലളിത പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

എട്ടാം തവണയാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്കു രണ്ടുപേര്‍ മാത്രം മല്‍സരിക്കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ മല്‍സരിച്ചത് 1969ല്‍ ആണ് - ആ­റു­പേര്‍. ഡോ. എസ്. രാധാകൃഷ്ണന്‍ 1952ലും 1957ലും എം. ഹിദായത്തുള്ള 1979ലും ഡോ. ശങ്കര്‍ദയാല്‍ ശര്‍മ 1987ലും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 1979ല്‍ മൊത്തം 13 പേര്‍ പത്രിക നല്‍കി, ഹിദായത്തുള്ളയുടെ പത്രിക ഒഴികെയുള്ളവ തള്ളി. ഡോ. ശങ്കര്‍ദയാല്‍ ശര്‍മയ്ക്കു പുറമേ 26 പേര്‍ 87ല്‍ പത്രിക നല്‍കിയിരുന്നു. ഡോ. ശര്‍മ ഒഴികെയുള്ളവരുടെ പത്രിക തള്ളി. അതുകൊണ്ടാണ് ഇരുവരും എതിരില്ലാതെ തിരഞ്ഞെടു­ക്ക­പ്പെ­ടു­ക­യാ­യി­രുന്നു.

Keywords:  Hamid Ansari, Jaswant Singh, New Delhi, Election, National, Vice President
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia