VHP releases helpline | ഹിന്ദുക്കള്‍ക്ക് വി എച് പി ഹെല്‍പ് ലൈന്‍ തുടങ്ങി; 'സ്വയം പ്രതിരോധത്തിനായി ആയുധ ലൈസന്‍സ് വാങ്ങാനും എഫ്ഐആര്‍ സമര്‍പിക്കാനും സഹായിക്കും'
Jul 9, 2022, 13:24 IST
ചണ്ഡീഗഢ്: (www.kvartha.com) വിശ്വഹിന്ദു പരിഷത് (വി എച് പി) ഹരിയാനയിലെ ഹിന്ദു സമൂഹത്തിന് സഹായം നല്‍കുന്നതിനായി ഒരു ഹെല്‍പ് ലൈന്‍ നമ്പര്‍ പ്രഖ്യാപിച്ചു. ഗുഡ്ഗാവില്‍ നടന്ന യോഗത്തിലാണ് ഹരിയാനയിലെ എല്ലാ ജില്ലകളിലും ഹെല്‍പ് ലൈന്‍ നമ്പര്‍ പുറത്തിറക്കിയത്. മതവിരുദ്ധവും ദേശവിരുദ്ധവുമായ ശക്തികള്‍ക്കെതിരെ പോരാടാന്‍ ആണ് ഇത്തരത്തിലൊരു സംരംഭം ആരംഭിച്ചതെന്ന് ഭാരവാഹികൾ പറയുന്നു. ബജ്‌റംഗ്ദള്‍ അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.
ഉദയ്പൂരില്‍ കനയ്യ ലാല്‍ എന്ന തയ്യല്‍ക്കാരന്റെ കൊലപാതകം, ജിഹാദി ശക്തികളുടെ വര്‍ധിച്ചുവരുന്ന മതമൗലികവാദം തുടങ്ങിയ സമീപകാല സംഭവങ്ങളെ തുടര്‍ന്ന് ഇത്തരത്തിലൊരു ഹെല്‍പ് ലൈന്‍ പുറത്തിറക്കേണ്ടത് അനിവാര്യമാണെന്ന് വി എച് പി ഹരിയാന അംഗങ്ങള്‍ പറഞ്ഞു. ഭീഷണി നേരിടുന്ന ഹിന്ദുക്കള്‍ക്ക് സ്വയം പ്രതിരോധിക്കാനായി ആയുധ ലൈസന്‍സ് വാങ്ങാന്‍ സഹായിക്കുമെന്നും അവര്‍ വ്യക്തമാക്കി.
'സ്വയം പ്രതിരോധം എല്ലാവര്‍ക്കും ലഭ്യമായ അവകാശമാണ്. ഇന്നത്തെ അന്തരീക്ഷം കണക്കിലെടുക്കുമ്പോള്‍, അതിനായി ലൈസന്‍സുള്ള ആയുധങ്ങള്‍ ആരെങ്കിലും സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതില്‍ എന്താണ് പ്രശ്‌നം?. ഞങ്ങള്‍ ഇതിനെ പിന്തുണയ്ക്കുന്നു. ഹെല്‍പ് ലൈന്‍ വഴി ഹിന്ദുക്കളെ ആയുധ ലൈസന്‍സ് വാങ്ങാന്‍ സഹായിക്കും. ആര്‍ക്കെങ്കിലും ഭീഷണിയുണ്ടായാല്‍, ഞങ്ങള്‍ ഭരണകൂടവുമായി സംസാരിക്കുകയും ആയുധത്തിനുള്ള ലൈസന്‍സ് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഒരു ആയുധ ലൈസന്‍സ് എങ്ങനെ വാങ്ങാം എന്നതിനെക്കുറിച്ച് ആളുകള്‍ക്ക് ഉപദേശം നല്‍കും. നിയമത്തിന്റെ പരിധിയില്‍ നിന്ന് എല്ലാ കാര്യങ്ങളും ചെയ്യും', വി എച് പി ഹരിയാന പ്രസിഡന്റ് പവന്‍ കുമാര്‍ വ്യക്തമാക്കി.
മനേസറിലെ ഒരു ക്ഷേത്രത്തില്‍ സംഘടിപ്പിച്ച പഞ്ചായത് ഹിന്ദു സമൂഹത്തെ പ്രതിനിധീകരിക്കുന്നെന്ന് അവകാശപ്പെട്ടു. വി എച് പി, ബജ്റംഗ് ദള്‍ അംഗങ്ങള്‍ പങ്കെടുത്ത പഞ്ചായത്, 'മുസ്ലിം കടയുടമകളെയും കച്ചവടക്കാരെയും' സാമ്പത്തികമായി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. അതത് ഗ്രാമങ്ങളില്‍ ബഹിഷ്‌കരണം നടപ്പാക്കാന്‍ ഗ്രാമതല കമിറ്റികള്‍ രൂപീകരിക്കാന്‍ സമ്മേളനത്തോട് ആവശ്യപ്പെട്ടിരുന്നു. പഞ്ചായതിലെ നിരവധി പ്രഭാഷകര്‍ 'ധര്‍മ യുദ്ധ'ത്തിനായി ആയുധമെടുത്ത് സംസാരിച്ചിരുന്നുവെന്നാണ് റിപോർട്.
'ദേശവിരുദ്ധ ശക്തികള്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ഹിന്ദുക്കള്‍ കൊല്ലപ്പെടുന്നു. ആളുകള്‍ക്ക് കോടികള്‍ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുകയും നൂപൂര്‍ ശര്‍മയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു, ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന പോസ്റ്ററുകള്‍ ഷെയര്‍ ചെയ്യുന്നു. ഇത് അംഗീകരിക്കാനാവില്ല. ഹിന്ദു സമൂഹം നിശബ്ദമാകില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഏതെങ്കിലും ജിഹാദി നമ്മുടെ ഹിന്ദു സഹോദരങ്ങളെ ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്താല്‍, നിയമപരമോ സാമ്പത്തികമോ വൈദ്യ സഹായമോ ആയാലും നല്‍കാനാണ് ഹെല്‍പ് ലൈന്‍ നമ്പര്‍. ഇവിടെ വിളിക്കുന്ന ഹിന്ദുക്കള്‍ക്ക് സഹായം നല്‍കും. സോഷ്യല്‍ മീഡിയയില്‍ ആരെങ്കിലും ആക്ഷേപകരമായ എന്തെങ്കിലും ഞങ്ങള്‍ക്കെതിരെ പോസ്റ്റ് ചെയ്താല്‍ പരാതി നല്‍കും. ഞങ്ങള്‍ നിയമം കൈയിലെടുക്കില്ല. ഹിന്ദു സമൂഹം ഒറ്റക്കെട്ടാണെന്നും അത് എല്ലാ ഹിന്ദുക്കള്‍ക്കും ഒപ്പം നില്‍ക്കുന്നുവെന്ന സന്ദേശം പുറത്തുവരണം', കുമാര്‍ കൂട്ടിച്ചേര്‍ത്തു.
നിരവധി അനധികൃത കുടിയേറ്റക്കാരും റോഹിങ്ക്യകളും ഹരിയാനയില്‍ നുഴഞ്ഞുകയറി സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് ഭരണകൂടം അന്വേഷണം ആരംഭിക്കണമെന്നും വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'എത്ര റോഹിങ്ക്യകള്‍ ഹരിയാനയില്‍ പ്രവേശിച്ചുവെന്ന് അന്വേഷിക്കണം, കൂടാതെ നിയമവിരുദ്ധമായ രേഖകളുള്ളവരെ തിരിച്ചറിയണം. അവര്‍ക്ക് എങ്ങനെ വ്യാജ രേഖകള്‍ കിട്ടി?', കുമാര്‍ ചോദിച്ചു.

Keywords: VHP Haryana releases helpline for Hindu community; will help people to procure arms licences for self defence, lodge FIRs, investigation, hindu, National, News, Top-Headlines, Haryana, Social-Media, Murder case, Investigation, Self Defence.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.