VHP Petition | 'അക്ബർ', 'സീത' സിംഹങ്ങളുടെ ഹർജിയിൽ കോടതി 20ന് വാദം കേൾക്കും, 'പരശുറാം' എക്സ്പ്രസിന്റെ പേര് മാറ്റുമോ, ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ! വിവാദമായതോടെ വിശദീകരണവുമായി വി എച് പി
Feb 18, 2024, 13:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊൽക്കത്ത: (KVARTHA) സിലിഗുരിയിലെ നോർത്ത് ബംഗാൾ വൈൽഡ് അനിമൽ പാർക്കിലെ രണ്ട് സിംഹങ്ങളുടെ പേരുമായി ബന്ധപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് (VHP) കോടതിയെ സമീപിച്ച സംഭവത്തിൽ ചർച്ച കൊഴുക്കുകയാണ്. ഫെബ്രുവരി 20ന് ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ ബെഞ്ച് ഹർജിയിൽ വാദം കേൾക്കുമെന്നാണ് റിപ്പോർട്ട്. 'സീത' എന്നു പേരുള്ള പെണ്‍സിംഹത്തെ 'അക്ബര്‍' എന്ന ആണ്‍സിംഹത്തിനൊപ്പം താമസിപ്പിക്കുന്നുവെന്ന് വി എച്ച് പി പറയുന്നു.
'സീത'യെ 'അക്ബറി'നൊപ്പം താമസിപ്പിക്കുന്നത് ഹിന്ദുമതത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന വാദവും വി എച്ച് പി ഉയർത്തുന്നു. സീത എന്ന പെൺസിംഹത്തിന്റെ പേര് മാറ്റണമെന്നും ഇവർ ആവശ്യപ്പെടുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് രണ്ട് സിംഹങ്ങളെയും സിലിഗുഡി സഫാരി പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. രണ്ട് സിംഹങ്ങള്‍ക്കും നേരത്തേ തന്നെയുള്ള പേരാണ് ഇപ്പോഴുമുള്ളതെന്നാണ് ബംഗാള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ത്രിപുരയിലെ സിപാഹിജാലാ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് 'സീത', 'അക്ബർ' എന്നിവ അടക്കം എട്ട് സിംഹങ്ങളെ ഇവിടേക്ക് എത്തിച്ചത്.
മൃഗങ്ങളുടെ കൈമാറ്റത്തിന് ശേഷം സിലിഗുരി അനിമൽ പാർക്ക് സിംഹത്തിന് സീത എന്നും അക്ബർ എന്നും പേരിട്ടുവെന്നും സനാതന ധർമ്മവുമായി ബന്ധപ്പെട്ട മതവികാരം വ്രണപ്പെടുത്തിയെന്നുമാണ് വിഎച്ച്പി ആരോപണം. സംഘടനാ പ്രതിനിധികൾ വനംവകുപ്പ് ഉദ്യോഗസ്ഥരെ പലതവണ കണ്ട് പ്രതിഷേധം അറിയിച്ചതായും വി എച്ച് പി വ്യക്തമാക്കി. ഈ പേരുകൾ നൽകിയവർക്കെതിരെ നടപടിയെടുക്കണമെന്നും വി എച്ച് പി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അക്ബറിന്റെ പ്രായം ഏഴ് വയസും എട്ട് മാസവുമാണ്, 'സീത'യുടേത് അഞ്ച് വയസും ആറ് മാസവും.
വിശദീകരണവുമായി വി എച്ച് പി
ഹർജി വിവാദമായതിന് പിന്നാലെ വിശദീകരണവുമായി വിഎച്ച് പി രംഗത്തെത്തി. സിംഹത്തിന് ഹിന്ദു ദേവതയുടെ പേരിട്ടതിലാണ് എതിർപ്പെന്നും പ്രതിഷേധം അവഗണിച്ചത് കൊണ്ടാണ് കോടതിയിലെത്തിയതെന്നുമാണ് വിഎച്ച്പി പ്രവർത്തകനായ പരാതിക്കാരൻ വ്യക്തമാക്കി. അതേ സമയം, ബിജെപി വർഗീയധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് കുറ്റപ്പെടുത്തി.
ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ
വി എച്ച് പിയുടെ വിചിത്ര ഹർജിക്ക് പിന്നാലെ വിചിത്ര സാമൂഹ്യ മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ടുള്ള ട്രോളുകൾ നിറയുകയാണ്. 'സീത സിംഹത്തെ മതം മാറ്റാൻ ശ്രമിച്ച ജിഹാദി അക്ബർ സിംഹത്തിന്റെ കഥ, ദ സൂ സ്റ്റോറി' എന്ന ട്രോൾ ഏറെ ശ്രദ്ധേയമായി. പരശുറാം എക്സ്പ്രസ്, നിസാമുദ്ദീൻ എക്സ്പ്രസ്, അറബിക്കടൽ എന്നിവയുടെ പേരുകൾ മാറ്റണം എന്നുവരെ നെറ്റിസൻസ് പരിഹസിച്ചു. ട്രോളുകൾ വാട്സ് ആപിലും ഇൻസ്റ്റഗ്രാമിലും സ്റ്റാറ്റസാക്കിയവരും നിരവധിയാണ്. കേസിൽ കോടതി വിധി എന്താകുമെന്നും നെറ്റിസൻസ് ഉറ്റുനോക്കുകയാണ്.
< !- START disable copy paste -->

Keywords: VHP Petition, Calcutta HC, Politics, National, Kolkata, Siliguri, North Bengal, Wild, Animal, Park, Lion, Court, Report, Lioness, Sita, Akbar, Hindu, Religion, Safari, Tripura, Zoological Park, BJP, Troll, VHP files petition before Calcutta HC circuit bench over lioness named 'Sita'.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.