Actress Murder | 12 കോടിയുടെ വസ്തുവകകളുമായി ബന്ധപ്പെട്ട തര്‍ക്കം: പ്രശസ്ത ടെലിവിഷന്‍ താരം വീണാ കപൂറിനെ ബെയ്‌സ്‌ബോള്‍ ബാറ്റുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതായി പരാതി: മൃതദേഹം പുഴയിലൊഴുക്കി; മകനും വീട്ടുജോലിക്കാരനും അറസ്റ്റില്‍
Dec 10, 2022, 20:11 IST
മുംബൈ: (www.kvartha.com) സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് പ്രശസ്ത ടെലിവിഷന്‍ താരം വീണാ കപൂറിനെ (74) മകന്‍ ബെയ്‌സ്‌ബോള്‍ ബാറ്റുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതായി പരാതി. 12കോടിയുടെ വസ്തുവകകളുമായി ബന്ധപ്പെട്ടാണ് തര്‍ക്കം. സംഭവത്തില്‍ മകന്‍ സചിന്‍ കപൂറിനെയും വീട്ടുജോലിക്കാരന്‍ ലാലു കുമാര്‍ മണ്ഡലിനെയും പൊലീസ് അറസ്റ്റു ചെയ്തു. വീണയെ ബെയ്‌സ്‌ബോള്‍ ബാറ്റുകൊണ്ട് മകന്‍ തുടരെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
മുംബൈയിലെ ജുഹുവിലാണ് സംഭവം. കൊലപാതകത്തിനു ശേഷം വീട്ടുജോലിക്കാരന്റെ സഹായത്തോടെ മൃതദേഹം നദിയില്‍ വലിച്ചെറിഞ്ഞു. 90 കിലോമീറ്റര്‍ അകലെയുള്ള കാട്ടിലെ നദിയിലാണ് മൃതദേഹം ഒഴുക്കിയത്.
വീണയും സചിനും തമ്മില്‍ ഏറെക്കാലമായി സ്വത്തുതര്‍ക്കമുണ്ട്. ഡിസംബര്‍ ആറിന് വീണ താമസിച്ചിരുന്ന കല്‍പടരു സെസൈറ്റിയിലെ സുരക്ഷാ ജീവനക്കാരാണ് നടിയെ കാണാനില്ലെന്ന വിവരം പൊലീസിനെ അറിയിച്ചത്. മകനെ ചോദ്യം ചെയ്തതിലൂടെ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.
12 കോടിയുടെ വസ്തുവകകളുമായി ബന്ധപ്പെട്ട് അമ്മയുമായി തര്‍ക്കത്തില്‍ ഏര്‍പെട്ടെന്നും ഇതിന്റെ ദേഷ്യത്തില്‍ അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം പുഴയിലെറിഞ്ഞെന്നുമാണ് സചിന്‍ പൊലീസിനോടു പറഞ്ഞത്.
Keywords: Veteran TV actress Veena Kapoor murdered over property dispute; Body dumped into a river, Mumbai, News, Actress, Murder, Arrested, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.