Sadananda Gowda | കർണാടകയിൽ വമ്പൻ കളം മാറ്റമോ? മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ഡിവി സദാനന്ദ ഗൗഡ പാർട്ടി വിടുമെന്ന് സൂചന, മൈസൂറിൽ കോൺഗ്രസ് സ്ഥാനാർഥിയാകും?

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്ളുറു: (KVARTHA) മുതിർന്ന ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന ഡിവി സദാനന്ദ ഗൗഡ പാർട്ടി വിട്ട് മൈസൂറിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. സദാനന്ദ ഗൗഡ തിങ്കളാഴ്ച 72-ാം ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് വമ്പൻ സർപ്രൈസ് സൂചനകൾ വരുന്നത്. കോൺഗ്രസ് നേതാക്കൾ അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Sadananda Gowda | കർണാടകയിൽ വമ്പൻ കളം മാറ്റമോ? മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ഡിവി സദാനന്ദ ഗൗഡ പാർട്ടി വിടുമെന്ന് സൂചന, മൈസൂറിൽ കോൺഗ്രസ് സ്ഥാനാർഥിയാകും?

മൈസൂറു രാജ കുടുംബാംഗം യദുവീർ കൃഷ്ണദത്ത വഡിയാറാണ് മൈസൂറിൽ ബിജെപി സ്ഥാനാർഥി. ബെംഗ്ളുറു നോർത്തിൽ നിന്നുള്ള സിറ്റിംഗ് എംപിയായ സദാനന്ദ ഗൗഡ, അതേ സീറ്റിൽ ഇത്തവണ ബിജെപി ടിക്കറ്റ് നിഷേധിച്ചതിൽ അസ്വസ്ഥനായിരുന്നു. ഈ മണ്ഡലത്തിൽ കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെയാണ് ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ട് ദിവസം മുമ്പ് സദാനന്ദ ഗൗഡയെ കണ്ട് ശോഭ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു.

വൊക്കലിഗ സമുദായാംഗമായ സദാനന്ദ ഗൗഡ, എൻഡിഎ ഭരണത്തിൽ റെയിൽവേ, നിയമ മന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. പാർട്ടിയുടെ നടപടികളെ വിമർശിച്ച് അടുത്തിടെ പരസ്യമായ അഭിപ്രായങ്ങൾ പോലും നടത്തിയിരുന്നു. മൈസൂറിൽ വൊക്കലിഗ മുഖമാണ് കോൺഗ്രസ് ഉറ്റുനോക്കുന്നത്. കെപിസിസി പ്രസിഡൻ്റ് ഡികെ ശിവകുമാറും മറ്റ് നേതാക്കളും സദാനന്ദ ഗൗഡയുമായി ബന്ധപ്പെട്ടതായാണ് സൂചന.

Keywords: News, National, Bengaluru, Karnataka, BJP, Congress, Candidate, Politics, Report, Political Leader,   Veteran BJP leader DV Sadananda Gowda may quit party, contest for Congress from Mysuru.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script