Bhairavi Vaidya | ബോളിവുഡ് താരം ഭൈരവി വൈദ്യ അന്തരിച്ചു

 


മുംബൈ: (KVARTHA) ബോളിവുഡ് താരം ഭൈരവി വൈദ്യ അന്തരിച്ചു. 67 വയസായിരുന്നു. ദീര്‍ഘനാളായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. നാല് പതിറ്റാണ്ടിലേറെ അഭിനയരംഗത്ത് സജീവമായിരുന്നു ഭൈരവി വൈദ്യ. സല്‍മാന്‍ ഖാന്റെ ചോരി ചോരി ചുപ്കെ, ഐശ്വര്യ റായിയുടെ താല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. ഒക്ടോബര്‍ എട്ടിനായിരുന്നു അന്ത്യം സംഭവിച്ചത്. മകളാണ് ഭൈരവി വൈദ്യയുടെ വിയോഗവാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

Bhairavi Vaidya | ബോളിവുഡ് താരം ഭൈരവി വൈദ്യ അന്തരിച്ചു

അടുത്തിടെ, 'നിമ ഡെന്‍സോങ്പ' എന്ന ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിച്ചിരുന്നു. 'ഹസ്രതീന്‍', 'മഹിസാഗര്‍' തുടങ്ങിയ ടെലിവിഷന്‍ പരിപാടിയിലും സജീവസാന്നിധ്യമായിരുന്നു ഭൈരവി. നിരവധി ഗുജറാതി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

നടി സുരഭി ദാസ് അടക്കമുള്ളവര്‍ താരത്തിന്റെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി. മരണവാര്‍ത്തയില്‍ ദുഃഖിതയാണെന്ന് പറഞ്ഞ താരം സെറ്റില്‍ ഭൈരവി വൈദ്യയുമായി നല്ല സമയങ്ങള്‍ പങ്കിട്ടുവെന്നും അറിയിച്ചു.

Keywords: Veteran actress Bhairavi Vaidya passes away at 67 after battling cancer, Mumbai, News, Bhairavi Vaidya, Dead, Obituary, Cancer Treatment, Television, Bollywood, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia