മുംബൈ: (www.kvartha.com) മുതിര്‍ന്ന നടന്‍ വിക്രം ഗോഖലെ (75) അന്തരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് പൂനെയില്‍ അന്തരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട് ചെയ്തു. പൂനെയിലെ ആശുപത്രിയില്‍ കുറച്ചു നാളായി ചികിത്സയിലായിരുന്നു താരം.
നേരത്തെ, മുതിര്‍ന്ന നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദീനനാഥ് മങ്കേഷ്‌കര്‍ ആശുപത്രിയുടെ പിആര്‍ഒ ഷിരിഷ് യാദ്കിക്കര്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് പങ്കിടുകയും നടന്റെ ആരോഗ്യം 'വഷളായിരിക്കുന്നു' എന്നും അദ്ദേഹം ലൈഫ് സപോര്‍ടിലാണെന്നും പറഞ്ഞിരുന്നു. പിന്നാലെയാണ് മരണവാര്‍ത്ത പുറത്തുവരുന്നത്.
പ്രമുഖ ബോളിവുഡ്, മറാതി നാടക നടനും സിനിമാ നടനുമാണ് ഗോഖലെ. 1971ല്‍ അമിതാഭ് ബച്ചന്റെ പര്‍വാന എന്ന ചിത്രത്തിലൂടെയാണ് വിക്രം ഗോഖലെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അമിതാഭ് ബച്ചന്റെ 'അഗ്‌നിപഥ്', സല്‍മാന്‍ ഖാനും ഐശ്വര്യ റായ് ബച്ചനും അഭിനയിച്ച സഞ്ജയ് ലീലാ ബന്‍സാലി ചിത്രം 'ഹം ദില്‍ ദേ ചുകേ സനം', 'ഭൂല്‍ ഭുലയ്യ', 'ദേ ദാനാ ഡാന്‍' എന്നിവയുള്‍പെടെ നിരവധി മറാതി, ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
2010-ല്‍ മറാതി ചിത്രമായ 'ആഘാത്' ലൂടെ അദ്ദേഹം സംവിധാന രംഗത്തേക്കും പ്രവേശിച്ചു. മറാതി ചിത്രമായ 'അനുമതി' യ്ക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയിരുന്നു. നാടകത്തിലെ അഭിനയത്തിന് 2011-ല്‍ സംഗീത നാടക അകാഡമി അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി.
ശില്‍പ ഷെട്ടിക്കും അഭിമന്യു ദസ്സാനിക്കുമൊപ്പം 'നിക്കമ്മ' എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ഈ വര്‍ഷം ജൂണിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. 40 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍, നിരവധി ടിവി ഷോകളിലും അദ്ദേഹം അഭിനയിച്ചു.
Keywords: News,National,India,Mumbai,Death,Entertainment,Cine Actor,Actor, hospital,Report, Veteran Actor Vikram Gokhale Dies At 77
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.