Fog | കനത്ത മൂടല്‍ മഞ്ഞ്: ഡെല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസുകള്‍ താളംതെറ്റി; 30ലധികം വിമാനങ്ങള്‍ വൈകി, പലതും വഴിതിരിച്ചുവിടുന്നു, ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടു
                                                 Dec 26, 2023, 12:03 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            ന്യൂഡെല്‍ഹി: (KVARTHA) കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡെല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസുകള്‍ താളംതെറ്റി. 30ലധികം വിമാനങ്ങളാണ് ഇതേതുടര്‍ന്ന് വൈകിയത്. ഡെല്‍ഹിയില്‍ ഇറങ്ങേണ്ട നിരവധി വിമാനങ്ങള്‍ വഴി തിരിച്ചുവിടുന്നുമുണ്ട്. സര്‍വീസ് വൈകുന്ന പശ്ചാത്തലത്തില്‍ വിമാന കംപനികളുമായി ബന്ധപ്പെടാന്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്കി. 
 
ചൊവ്വാഴ്ച രാവിലെയാണ് കനത്ത മൂടല്‍മഞ്ഞ് ഡെല്‍ഹി നഗരത്തില്‍ വ്യാപിച്ചത്. രണ്ടാം ദിവസവും മൂടഞ്ഞല് മഞ്ഞിനെ തുടര്‍ന്ന് ജനം വലയുകയാണ്. തലസ്ഥാനത്തെ താപനില ഏഴ് ഡിഗ്രിയായി കുറഞ്ഞുവെന്നും കാലാവസ്ഥ വകുപ്പ് പറഞ്ഞു. ദൂരക്കാഴ്ച കുറഞ്ഞതോടെ വിമാന സര്‍വീസ് ദുഷ്കരമാകുകയായിരുന്നു. മൂടല്‍ മഞ്ഞ് നഗരത്തിലെ വാഹന ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. 50 മീറ്ററില്‍ താഴെ ദൂരക്കാഴ്ച മാത്രമാണ് വിവിധയിടങ്ങളിലുള്ളത്. ശൈത്യം രൂക്ഷമായതിനെ തുടര്‍ന്ന് തലസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയിട്ടുണ്ട്. 
 
രാവിലെ 8:30 നും 10 നും ഇടയില്‍ അഞ്ച് വിമാനങ്ങള്‍ ജയ്പൂരിലേക്ക് തിരിച്ചുവിട്ടു, 25 ലധികം വിമാനങ്ങളും 14 ട്രെയിനുകളും വൈകി. പുരി-ന്യൂ ഡെല്‍ഹി പുരുഷോത്തം എക്സ്പ്രസ്, ഗയ മുതല്‍ ന്യൂഡെല്‍ഹി മഗധ് എക്സ്പ്രസ്, ഹൗറ-ന്യൂഡെല്‍ഹി പൂര്‍വ എക്സ്പ്രസ്, ചെന്നൈ-ന്യൂ ഡെല്‍ഹി ജിടി എക്സ്പ്രസ് എന്നിവയാണ് ട്രെയിനുകളില്‍ ഉള്‍പെടുന്നതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുരക്ഷാ കാരണങ്ങളാല്‍ മൂടല്‍മഞ്ഞ് സമയത്ത് ട്രെയിനുകളുടെ വേഗത കുറച്ചതായി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
 
തിങ്കളാഴ്ച രാത്രി മുതല്‍ ദൃശ്യപരത മോശമായെന്നും രാവിലെ 8 മണിയോടെ 50 മീറ്ററിലെത്തിയെന്നും ഇന്‍ഡ്യന്‍ മെട്രോളജികല് ഡിപാര്‍ട്മെന്റ് ഉദ്യോഗസ്ഥന് പറഞ്ഞു. തിങ്കളാഴ്ച രാത്രി 11 മണിയോടെ പാലത്തില്‍ 1000 മീറ്ററായിരുന്നു ദൃശ്യപരത. ചൊവ്വാഴ്ച പുലര്‍ചെ 5:30 ഓടെ ഇത് 150 മീറ്ററായി കുറഞ്ഞു...കൂടുതല്‍ 50 മീറ്ററായി.
 
തിങ്കളാഴ്ച പുലര്‍ചെ 5.30 നും 9.30 നും ഇടയില്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ദൃശ്യപരത പൂജ്യം മീറ്ററായി കുറഞ്ഞതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ തലസ്ഥാനത്തിന്റെ അതിര്‍ത്തിയില്‍ ഗതാഗതക്കുരുക്കുണ്ടാകുകയും ഇതോടെ ഏഴ് വിമാനങ്ങള്‍ ജയ്പൂരിലേക്കും ഒരെണ്ണം അഹ് മദാബാദിലേക്കും തിരിച്ചുവിടാന്‍ നിര്‍ബന്ധിതരായി.
 
ഡെല്‍ഹിയിലെ ഇന്‍ഡ്യാ ഗേറ്റ്, സരായ് കാലെ ഖാന്, എയിംസ്, സഫ്ദര്‍ജംഗ്, ആനന്ദ് വിഹാര്‍ പ്രദേശങ്ങള്‍ മഞ്ഞില്‍ മുങ്ങി. പഞ്ചാബ്, ഹരിയാന, ഡെല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും മൂടല്‍മഞ്ഞ് പടരുന്നതായി കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട ചിത്രങ്ങളില്‍ വ്യക്തമാണ്.
 
Keywords: ' Very dense’ fog blankets Delhi for 2nd day; air and rail operations disrupted, New Delhi, News, Airport, Flight, Train, Passengers, Railway, National News.#WATCH | Delhi: A layer of dense fog covers the national capital as the cold wave grips the city.
— ANI (@ANI) December 26, 2023
(Visuals from Anand Vihar, shot at 7:10 am) pic.twitter.com/pkAopqLmMv
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.