Oommen Chandy | ബെംഗ്ലൂറില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് വി ഡി സതീശന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്ലൂര്‍: (www.kvartha.com) ബെംഗ്ലൂറില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സന്ദര്‍ശിച്ചു. ഇക്കാര്യം സതീശന്‍ തന്നെയാണ് തന്റെ ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചത്.

Oommen Chandy | ബെംഗ്ലൂറില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് വി ഡി സതീശന്‍

കുറിപ്പ് ഇങ്ങനെ:

'പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സാറിനെ ബെംഗ്ലൂറില്‍ സന്ദര്‍ശിച്ചു. ചികിത്സയ്ക്ക് ശേഷമുള്ള വിശ്രമത്തിലാണ് അദ്ദേഹം. പൂര്‍ണ ആരോഗ്യവാനായെത്തുന്ന ഉമ്മന്‍ ചാണ്ടി എത്രയും വേഗം കര്‍മ മണ്ഡലത്തില്‍ സജീവമാകും'.

ബെംഗ്ലൂറില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, മുന്‍ മന്ത്രി കെ സി ജോസഫ്, ബെന്നി ബഹനാന്‍ എംപി എന്നിവര്‍ നേരത്തേ സന്ദര്‍ശിച്ചിരുന്നു. അടുത്തിടെ, ജര്‍മനിയിലെ ബര്‍ലിന്‍ ചാരിറ്റി ആശുപത്രിയില്‍ ലേസര്‍ ശസ്ത്രക്രിയയ്ക്കും അദ്ദേഹം വിധേയനായിരുന്നു.

 

Keywords: VD Satheesan visited Oommen Chandy who is undergoing treatment in Bangalore, Bangalore, News, Politics, Oommen Chandy, Treatment, Hospital, Congress, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script