Oommen Chandy | ബെംഗ്ലൂറില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് വി ഡി സതീശന്
Dec 17, 2022, 09:34 IST
ADVERTISEMENT
ബെംഗ്ലൂര്‍: (www.kvartha.com) ബെംഗ്ലൂറില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് സന്ദര്‍ശിച്ചു. ഇക്കാര്യം സതീശന് തന്നെയാണ് തന്റെ ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചത്.
കുറിപ്പ് ഇങ്ങനെ:
'പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സാറിനെ ബെംഗ്ലൂറില്‍ സന്ദര്‍ശിച്ചു. ചികിത്സയ്ക്ക് ശേഷമുള്ള വിശ്രമത്തിലാണ് അദ്ദേഹം. പൂര്‍ണ ആരോഗ്യവാനായെത്തുന്ന ഉമ്മന്‍ ചാണ്ടി എത്രയും വേഗം കര്‍മ മണ്ഡലത്തില്‍ സജീവമാകും'.
ബെംഗ്ലൂറില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്, മുന്‍ മന്ത്രി കെ സി ജോസഫ്, ബെന്നി ബഹനാന് എംപി എന്നിവര്‍ നേരത്തേ സന്ദര്‍ശിച്ചിരുന്നു. അടുത്തിടെ, ജര്‍മനിയിലെ ബര്‍ലിന്‍ ചാരിറ്റി ആശുപത്രിയില്‍ ലേസര്‍ ശസ്ത്രക്രിയയ്ക്കും അദ്ദേഹം വിധേയനായിരുന്നു.
Keywords: VD Satheesan visited Oommen Chandy who is undergoing treatment in Bangalore, Bangalore, News, Politics, Oommen Chandy, Treatment, Hospital, Congress, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

