SC stay | ജിഎസ്ടി നിലവില്‍ വന്ന ശേഷം വാറ്റ് കുടിശ്ശിക: ഹൈകോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു; വ്യാപാരികള്‍ക്കെതിരെ സര്‍കാര്‍ ചുമത്തിയിരിക്കുന്നത് ഊതി വീര്പ്പിക്കപ്പെട്ട കണക്കുകളാണെന്ന് അഡ്വ. എസ് അബ്ദുല്‍ നാസര്‍
Jan 17, 2023, 20:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ജി എസ് ടി നിലവില്‍ വന്ന ശേഷവും മൂല്യവര്‍ധിത നികുതി (VAT) കുടിശ്ശികയും പിഴയും ഈടാക്കാനുള്ള നികുതി അധികൃതരുടെ നടപടികള്‍ ചോദ്യം ചെയ്ത് സമര്‍പിച്ച ഹര്‍ജികള്‍ തള്ളിയ ഹൈകോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ജി എസ് ടി നടപ്പാക്കുന്നതിന് മുമ്പുള്ള വാറ്റ് കുടിശ്ശിക പിരിക്കാന്‍ പാടില്ലെന്നാവശ്യപ്പെട്ട് സ്വര്‍ണ വ്യാപാരികള്‍ നല്കിയ റിട് ഹര്‍ജിയാണ് നേരത്തെ ഹൈകോടതി തള്ളിയത്. തുടര്‍ന്ന് സ്വര്‍ണ വ്യാപാരികള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
മറ്റ് സംസ്ഥാനങ്ങളിലെല്ലാം ജി എസ് ടിക്ക് മുമ്പുള്ള കുടിശ്ശിക എഴുതി തള്ളുകയോ വേണ്ടന്ന് വക്കുകയോ ചെയ്തിട്ടുണ്ടെന്നും ജി എസ് ടിക്ക് മുമ്പുള്ള വരുമാന നഷ്ടം കേന്ദ്രം നികത്തിയിട്ടുണ്ടെന്നും വ്യാപാരികള്‍ പറയുന്നു. വീണ്ടും വ്യാപാരികളില്‍ നിന്നും പിരിച്ചെടുക്കുന്നതിനെതിരായാണ് കോടതിയെ സമീപിച്ചത്.
അതേസമയം, വ്യാപാരികള്‍ക്കെതിരെ സര്‍കാര്‍ ചുമത്തിയിരിക്കുന്നത് ഊതി വീര്പ്പിക്കപ്പെട്ട കണക്കുകളാണെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്സ് അസോസിയേഷന് (AKGSMA) സംസ്ഥാന ട്രഷറര്‍ അഡ്വ. എസ് അബ്ദുല്‍ നാസര്‍ പറഞ്ഞു. യഥാര്‍ഥത്തില്‍ കണ്ടെത്തിയ പിഴവ് 10,000 രൂപയുടേതാണെങ്കില്‍ മൂന്ന് വര്‍ഷം പിറകോട്ടെടുത്ത് ഒരു കോടി രൂപയുടെ അസസ്മെന്റാണ് നടത്തുന്നത്. അങ്ങനെയാണ് വന്‍തുക കുടിശ്ശികയുണ്ടെന്ന് സര്‍കാര്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉദ്യോഗസ്ഥര്‍ ചെയ്യുന്ന മാപ്പ് അര്‍ഹിക്കാത്ത തെറ്റ് അവര്‍ അംഗീകരിക്കാനോ തിരുത്താനോ തയ്യാറാകാത്തതാണ് വലിയ കുടിശ്ശിശിക വ്യാപാരികള്‍ നല്‍കാനുണ്ടെന്ന് പറയുന്നത്. ജി എസ് ടി നടപ്പാക്കുന്നതിന് തൊട്ടു മുമ്പ് സാമ്പത്തിക വര്‍ഷം തീരുന്ന മാര്ച് 29, 30, 31 തിയതികളില്‍ മാത്രം പ്രവര്‍ത്തിച്ച ഒരു സ്വര്‍ണ വ്യാപാരിക്ക് 195 കോടി രൂപ വാറ്റ് കുടിശ്ശിക അടയ്ക്കാന്‍ നോടീസ് നല്‍കിയത് പോലെയാണ് എല്ലാ വാറ്റ് കുടിശ്ശിക കേസുകളും. സത്യത്തിന്റെ കണിക പോലും ഒരു കേസിലുമില്ലെന്നും അഡ്വ. എസ് അബ്ദുല്‍ നാസര്‍ പറഞ്ഞു.

Keywords: Latest-News, National, Top-Headlines, Supreme Court of India, Verdict, Court Order, Court, High Court, GST, VAT arrears after GST rollout: Supreme Court stays HC verdict.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.