ഭീമ കൊറേഗാവ് കേസില്‍ ജയിലിലുള്ള വരവര റാവുവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഹൈക്കോടതി നിര്‍ദ്ദേശം; ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും ബന്ധുക്കള്‍ക്ക് സന്ദര്‍ശിക്കാമെന്നും കോടതി

 


മുംബൈ: (www.kvartha.com 18.11.2020) ഭീമ കൊറേഗാവ് കേസില്‍ ജയിലില്‍ കഴിയുന്ന തെലുഗ് കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായ വരവര റാവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സിക്കാന്‍ ബോംബൈ ഹൈക്കോടതി അനുമതി. മുംബൈയിലെ നാനാവതി ആശുപത്രിയില്‍ 15 ദിവസം വരവര റാവുവിനെ പ്രവേശിപ്പിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചികിത്സയുടെ ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി പറഞ്ഞു. ആശുപത്രി മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് വരവര റാവുവിനെ ബന്ധുക്കള്‍ക്ക് സന്ദര്‍ശിക്കാമെന്നും കോടതി വ്യക്തമാക്കി. 
ഭീമ കൊറേഗാവ് കേസില്‍ ജയിലിലുള്ള വരവര റാവുവിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഹൈക്കോടതി നിര്‍ദ്ദേശം; ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും ബന്ധുക്കള്‍ക്ക് സന്ദര്‍ശിക്കാമെന്നും കോടതി
 
കോടതിയുടെ അനുമതിയില്ലാതെ റാവുവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യില്ല. റാവുവിന്റെ ഭാര്യ പി ഹേമലത സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. 2018 മുതല്‍ വരവര റാവു ജയിലിലാണ്. ഭീമ- കൊറേഗാവ് ദളിത്-സവര്‍ണ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് വരവര റാവുവിനെ അറസ്റ്റ് ചെയ്തത്.
അഭിഭാഷക സുധ ഭരദ്വാജ്, വെര്‍നന്‍ ഗോണ്‍സാല്‍വസ് തുടങ്ങി നിരവധി പേരെ പൂണെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വരവര റാവുവിനെ മെയ് മാസത്തില്‍ ജയിലില്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നടത്തുന്ന ജെ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
വരവര റാവുവിന്റെ ആരോഗ്യനില സംബന്ധിച്ച് ജയില്‍ അധികൃതര്‍ അലംഭാവം കാണിക്കുകയാണെന്ന ആരോപണം ഉയര്‍ന്നുവന്നിരുന്നു.
Keywords:  News, National, India, Mumbai, Treatment, High Court, Hospital, Family, Court Order, Varavara Rao to be moved to Nanavati hospital for 15 days of treatment and investigation at state's expense
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia