Got Engaged | നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുന്നു; നിക്കോളായ് സച്ച്ദേവുമായി വിവാഹനിശ്ചയം കഴിഞ്ഞു; വൈറലായി ചിത്രങ്ങള്‍

 


മുംബൈ: (KVARTHA) നടി വരലക്ഷ്മി ശരത്കുമാര്‍ തന്റെ ജീവിതത്തിലെ മറ്റൊരു പുതിയ അധ്യായം തുറന്ന് മുന്നോട്ട്. താരം വിവാഹിതയാവുകയാണ്. ആര്‍ട് ഗാലറിസ്റ്റായ മുംബൈ സ്വദേശി നിക്കൊളായ് സച്ച്‌ദേവാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ മുംബൈയില്‍ നടന്നു.

കഴിഞ്ഞ 14 വര്‍ഷമായി പരസ്പരം അറിയാവുന്നവരാണ് വരലക്ഷ്മിയും നിക്കൊളായ്‌യുമെന്നാണ് റിപോര്‍ടുകള്‍. വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാവുമെന്ന് അറിയുന്നു. ജീവിതത്തിലെ മനോഹരമായ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ വരലക്ഷ്മി തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

ഐവറി നിറത്തിലുള്ള സ്വര്‍ണ-സില്‍ക് സാരിയിലാണ് ചിത്രങ്ങളില്‍ വരലക്ഷ്മി അതിമനോഹരിയായിരിക്കുന്നത്. ഇതിന്റെ കൂടെ ഡയമന്‍ഡ് ആഭരണങ്ങളാണ് അണിഞ്ഞിരിക്കുന്നത്. വൃത്തിയായി കെട്ടിയ ബണില്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ച് താരത്തിന്റെ മുടി സ്‌റ്റൈലും ചെയ്തിട്ടുണ്ട്. നീട്ടിയ മുടി അഴിച്ചിട്ട്, വധുവിന്റെ വേഷത്തിന് അനുയോജ്യമായ തരത്തില്‍ വെളുത്ത ഷര്‍ടും മുണ്ടുമാണ് നിക്കൊളായ്‌യുടെ വേഷം. കൂടെ സന്തോഷഭരിതരായ നടന്‍ ശരത്കുമാറിനെയും നടി രാധികയെയും ചിത്രങ്ങളില്‍ കാണാം. മാതാപിതാക്കളുടെ അനുഗ്രഹത്തോടെ വരലക്ഷ്മിയും നിക്കോളായും മോതിരം മാറ്റി.

Got Engaged | നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുന്നു; നിക്കോളായ് സച്ച്ദേവുമായി വിവാഹനിശ്ചയം കഴിഞ്ഞു; വൈറലായി ചിത്രങ്ങള്‍

മമ്മൂട്ടി നായകനായ കസബയിലൂടെയായിരുന്നു വരലക്ഷ്മി ശരത്കുമാറിന്റെ മലയാളം അരങ്ങേറ്റം. പിന്നീട് കാറ്റ്, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങളിലും മലയാളത്തില്‍ അഭിനയിച്ചു. വരലക്ഷ്മിയുടേതായി അവസാനം പ്രദര്‍ശനത്തിനെത്തിയത് പാന്‍ ഇന്‍ഡ്യന്‍ തരത്തില്‍ വമ്പന്‍ വിജയം നേടിയ തെലുങ്ക് ചിത്രം 'ഹനുമാന്‍' ആണ്. ധനുഷ് സംവിധാനം ചെയ്ത്, അഭിനയിക്കുന്ന രായനിലും വരലക്ഷ്മി ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.


Keywords:
News, National, National-News, Social-Media-News, Varalaxmi Sarathkumar, Gngaged, Mumbai Gallerist, Nicholai Sachdev, Sarathkumar, Radhika, Actress, Ceremony, Photos, Varalaxmi Sarathkumar gets engaged to Mumbai gallerist Nicholai Sachdev.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia