Varalaxmi Sarathkumar | 'വഴങ്ങി കൊടുത്താല്‍ ഇഷ്ടം പോലെ അവസരം, കിടക്ക പങ്കിടാന്‍ പലരും വിളിച്ചു'; നടന്റെ മകളായിട്ടും രക്ഷയില്ലെന്ന് ഞെട്ടിക്കുന്ന വെളിപ്പടുത്തലുമായി താരപുത്രി; പേര് പുറത്തുവിടണമെന്ന് ആരാധകര്‍
Feb 21, 2023, 16:32 IST
ചെന്നൈ: (www.kvartha.com) അച്ഛന്‍ ശരത് കുമാറിന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ വരലക്ഷ്മി ശരത് കുമാര്‍ വിലത്തി പരിവേഷത്തിലൂടെയെത്തിയാണ് മലയാളികളുടെ മനസില്‍ ഇടം നേടിയത്. സ്ഥിരം റൊമാന്റിക് നായിക കഥാപാത്രങ്ങളില്‍ നിന്നു മാറി കുറച്ച് ബോള്‍ഡ് ലുക്കുള്ള വേഷങ്ങളാണ് വരലക്ഷ്മി കൂടുതലും ചെയ്തിട്ടുള്ളത്.
കുറഞ്ഞ കാലം കൊണ്ട് തന്നെ തെന്നിന്‍ഡ്യയിലെ ഒട്ടുമിക്ക ഭാഷകളിലും വരലക്ഷ്മി അഭിനയിച്ച് കഴിഞ്ഞു. താരപുത്രിയായതിനാല്‍ വരലക്ഷ്മിക്കും സിനിമയിലേക്കുള്ള എന്‍ട്രി എളുപ്പമായിരുന്നു. എന്നാല്‍ അവിടെ നിലനിന്ന് പോവുക എന്നത് സ്വന്തം കഴിവിലൂടെ മാത്രമായിരുന്നു. ഈയവസരത്തില്‍ വരലക്ഷ്മിയുടെ പുതിയ വെളിപ്പെടുത്തല്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ചയാകുന്നു.
എന്നാല്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം തരണമെങ്കില്‍ കിടക്ക പങ്കിടണമെന്ന് പറഞ്ഞ് പലരും തന്നെ സമീപിച്ചിട്ടുണ്ടെന്ന് പറയുകയാണ് നടിയിപ്പോള്‍. ശരത്കുമാറിന്റെ മകളായിട്ടും തന്നോട് പലരും മോശമായി പെരുമാറിയിട്ടുണ്ട്. പലതിനും തെളിവായി തന്റെ കയ്യില്‍ ഫോണ്‍ റെക്കോഡുകള്‍ ഉണ്ടെന്നും വരലക്ഷ്മി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
പുതിയൊരു സിനിമയുടെ പ്രൊമോഷനുമായി എത്തിയപ്പോഴാണ് ആരാധകരെ പോലും ഞെട്ടിച്ച് കൊണ്ടുള്ള വെളിപ്പെടുത്തല്‍ താരപുത്രി നടത്തിയിരിക്കുന്നത്. താരപുത്രി ആയത് കൊണ്ട് തനിക്ക് പ്രത്യേക പരിഗണനയൊന്നുമില്ലെന്നും അവസരം വേണമെങ്കില്‍ പലരുടെയും കൂടെ കിടക്കേണ്ട അവസ്ഥയാണെന്നുമാണ് വരലക്ഷ്മി പറഞ്ഞത്.
'സൂപര്‍ താരം ശരത്കുമാറിന്റെ മകളായിട്ടു കൂടി സിനിമാക്കാരില്‍ നിന്ന് ദുരനുഭവം ഉണ്ടായിരിക്കുന്നു. ചലച്ചിത്ര ബന്ധമുള്ള ഇത്ര വലിയ കുടുംബത്തില്‍ നിന്നായിട്ടുപോലും പലരും സമീപിക്കുകയും സമ്മതിക്കാത്തതിനാല്‍ നിരവധി സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുകയും ചെയ്തു.
ഇവരുടെയെല്ലാം ഫോണ്‍ റെകോര്‍ഡ് കൈവശമുണ്ട്. മാറ്റി നിര്‍ത്തപ്പെട്ടാലും തന്റെ നിലപാടില്‍ മാറ്റമില്ല. ഇപ്പോള്‍ തന്നെ 29 സിനിമകളുടെ കരാറില്‍ ഒപ്പിട്ടു കഴിഞ്ഞു. അതില്‍ 25 സിനിമ ഇറങ്ങി കഴിഞ്ഞു.
ഇത്തരത്തില്‍ വേട്ടയാടാന്‍ വരുന്നവരെ സമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടണം. എന്നാല്‍ ഇപ്പോഴും ചിലര്‍ അവസരങ്ങള്‍ക്കു വേണ്ടി വഴങ്ങി കൊടുക്കുകയും അവസരം കുറയുമ്പോള്‍ പരാതിപ്പെടുകയും ചെയ്തിട്ട് എന്ത് കാര്യം.
അവസരങ്ങള്‍ കുറഞ്ഞാലും വഴങ്ങി കൊടുക്കാതെ നോ പറഞ്ഞിട്ട് മുന്നോട്ട് പോവാനുള്ള ചങ്കൂറ്റവും ധൈര്യവും സ്ത്രീകള്‍ക്ക് ഇന്ന് ആവശ്യമാണ്.' വരലക്ഷ്മി പറയുന്നു. താരപുത്രിമാര്‍ക്ക് പോലും രക്ഷയില്ലെന്നിരിക്കെ പുതുമുഖ നടിമാരുടെ അവസ്ഥ എന്താണെന്ന് ചിന്തിക്കാനാവുമെന്നാണ് ആളുകള്‍ പറയുന്നത്. വഴങ്ങി കൊടുത്താല്‍ ഇഷ്ടം പോലെ അവസരമെന്ന് പറഞ്ഞു പുറകെ വരുന്നവരുടെ മുഖത്തു നോക്കി നോ പറഞ്ഞു തിരിഞ്ഞു നടക്കാനുള്ള ചങ്കൂറ്റമാണ് സ്ത്രീകള്‍ക്ക് വേണ്ടതെന്ന് പറയുകയാണ് വരലക്ഷ്മി.
എന്റെ അമ്മ രാധിക ശരത്കുമാറല്ല. അമ്മയല്ലെങ്കിലും അവരുമായി അടുത്ത ബന്ധമുണ്ടെന്നും താരം പറയുന്നു. അച്ഛനും ആന്റിയും നല്ലരീതിയിലാണ് കുടുംബ ജീവിതം നയിക്കുന്നത്. രാധികയുടെ മകള്‍ റയാന് ശരത്കുമാര്‍ നല്ലൊരു അച്ഛനാണെന്നും വരലക്ഷ്മി പറയുന്നു.
ഛായ ദേവിയാണ് ശരത്കുമാറിന്റെ ആദ്യ ഭാര്യ. ഈ ദമ്പതികള്‍ക്ക് വരലക്ഷ്മി ശരത്കുമാര്‍, പൂജ ശരത്കുമാര്‍ എന്നിങ്ങനെ രണ്ട് മക്കളാണ് ഉള്ളത്. 2001ല്‍ ശരത്കുമാറുമായി രാധികയുടെ മൂന്നാം വിവാഹമാണ് നടന്നത്. വിവാഹിതയാകുമ്പോള്‍ രാധികയ്ക്ക് റയാന്‍ എന്നൊരു മകന്‍ ഉണ്ടായിരുന്നു. പിന്നീട് ഇവര്‍ക്ക് രാഹുല്‍ എന്നൊരു മകന്‍ കൂടി പിറന്നു.
Keywords: News,National,chennai,Top-Headlines,Latest-News,Social-Media,Entertainment, Actress, Varalaxmi Sarathkumar About casting couch in movies
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.