Reliance Vantara | വെറുമൊരു അസ്ഥികൂടം മാത്രമായിരുന്ന വെള്ളക്കടുവ, വയറിൽ 27 ചീഞ്ഞ മുട്ടകളുമായി മരണത്തോട് മല്ലിട്ട ബർമീസ് പെരുമ്പാമ്പ്‌! പിന്നീട് ജീവിതം തന്നെ മാറി; റിലയൻസിന്റെ അത്ഭുതലോകം, 'വൻതാര'യുടെ വിശേഷങ്ങൾ അറിയാം!

 


ന്യൂഡെൽഹി: (KVARTHA) റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും ചേർന്ന് മൃഗസംരക്ഷണത്തിനായി ഗുജറാത്തിൽ 'വൻതാര' എന്ന സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഇന്ത്യയിലും വിദേശത്തുമായി, പരിക്കേറ്റതും പീഡിപ്പിക്കപ്പെടുന്നതുമായ വന്യജീവികളുടെ രക്ഷാപ്രവർത്തനം, ചികിത്സ, പുനരധിവാസം എന്നിവയിലാണ് ഇതിന്റെ ശ്രദ്ധ.

Reliance Vantara | വെറുമൊരു അസ്ഥികൂടം മാത്രമായിരുന്ന വെള്ളക്കടുവ, വയറിൽ 27 ചീഞ്ഞ മുട്ടകളുമായി മരണത്തോട് മല്ലിട്ട ബർമീസ് പെരുമ്പാമ്പ്‌! പിന്നീട് ജീവിതം തന്നെ മാറി; റിലയൻസിന്റെ അത്ഭുതലോകം, 'വൻതാര'യുടെ വിശേഷങ്ങൾ അറിയാം!

ഗുജറാത്തിലെ റിലയൻസിൻ്റെ ജാംനഗർ റിഫൈനറി കോംപ്ലക്‌സിൻ്റെ ഗ്രീൻ ബെൽറ്റിനുള്ളിൽ 3,000 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന വൻതാര ഇന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ്. കൃത്രിമ വനാന്തരീക്ഷം ഒരുക്കിയാണ് മൃ​ഗങ്ങളു‌ടെ പുനരധിവാസം ന‌ടപ്പിലാക്കുന്നത്. പ്രകൃതിദത്തവും സമ്പുഷ്ടവും ഹരിതവുമായ ആവാസ വ്യവസ്ഥ മൃഗങ്ങൾക്ക് സൃഷ്ടിച്ചു നൽകുകയാണ് വൻതാര പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ആർഐഎൽ, റിലയൻസ് ഫൗണ്ടേഷൻ എന്നിവയുടെ ബോർഡ് ഡയറക്ടർ അനന്ത് അംബാനിയുടെ ആശയമാണ് വൻതാര. സമീപ വർഷങ്ങളിൽ ഈ സംരംഭത്തിന് കീഴിൽ 200-ലധികം ആനകളെയും ആയിരക്കണക്കിന് മറ്റ് മൃഗങ്ങളെയും ഉരഗങ്ങളെയും പക്ഷികളെയും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ നിന്ന് വിജയകരമായി രക്ഷിച്ചു. കാണ്ടാമൃഗം, പുള്ളിപ്പുലി, മുതല എന്നിവയുൾപ്പെടെയുള്ള പ്രധാന ജീവജാലങ്ങളുടെ പുനരധിവാസ സംരംഭങ്ങൾ കേന്ദ്രം ഏറ്റെടുത്തിട്ടുണ്ട്.

25,000 ചതുരശ്ര അടി വിസ്തീർണമുള്ള ആനകൾക്കായി പ്രത്യേക ആശുപത്രിയുണ്ട്. ഇത് ലോകത്തിലെ ഏറ്റവും വലുതാണ്. പോർട്ടബിൾ എക്സ്-റേ മെഷീനുകൾ, ശസ്ത്രക്രിയകൾക്കുള്ള ലേസർ ഉപകരണങ്ങൾ, അത്യാധുനിക സൗകര്യങ്ങൾ എന്നിവയുണ്ട്. ഇൻ്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ, വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് ഫോർ നേച്ചർ തുടങ്ങിയ സംഘടനകളുമായും വൻതാര സഹകരിച്ച് പ്രവർത്തിക്കുന്നു.

ബർമീസ് പെരുമ്പാമ്പിന്‌ പുതുജീവൻ


അടുത്തിടെ ബർമീസ് പെരുമ്പാമ്പിൻ്റെ ജീവനും ഇവിടത്തെ ഡോക്ടർമാർ രക്ഷിച്ചു. ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളിൽ ഒന്നായിട്ടും റെഡ്‌ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന ബർമീസ് പെരുമ്പാമ്പ് പലയിടത്തും വളർത്തുമൃഗമെന്ന നിലയിലും ജനപ്രിയമാണ്, അതിനാൽ അവ പലപ്പോഴും ഇരകളാകുന്നു. സാധാരണയായി ബർമീസ് പെരുമ്പാമ്പുകൾ 12 അടി മുതൽ 19 അടി വരെയാണ് നീളമുണ്ടാവുക. വൻതാരയിലെത്തിയ സെറ എന്ന് പേരിട്ടിരിക്കുന്ന പാമ്പിന് ഗുരുതരമായ അവസ്ഥ ഉണ്ടായിരുന്നു. വീർത്ത വയറായിരുന്നു ഇതിന് ഉണ്ടായിരുന്നത്. പക്ഷേ, ഏറ്റവും ഞെട്ടിക്കുന്ന കാര്യം, ശസ്ത്രക്രിയ നടത്തിയപ്പോൾ വയറിൽ 27 ചീഞ്ഞ മുട്ടകൾ കണ്ടെത്തി. അവയെ പുറത്തെടുത്ത് അതിൻ്റെ ജീവൻ രക്ഷിച്ചു.

വൃക്കകൾ തകരാറിലായ വെള്ളക്കടുവ

വൻതാര സംരംഭത്തിൻ്റെ വിജയഗാഥകളിലൊന്ന് ചികിത്സിച്ച് രക്ഷപ്പെട്ട ഒരു വെള്ളക്കടുവയുടെ കഥയാണ്.
കടുവ നേരത്തെ സർക്കസിൽ പ്രകടനം നടത്തിയിരുന്നു. ഇതിനെ വൻതാരയിൽ എത്തിച്ചപ്പോൾ അതിൻ്റെ സ്ഥിതി വളരെ മോശമായിരുന്നു. മരണത്തിൻ്റെ വക്കിലുമെത്തിയിരുന്നു. മെലിഞ്ഞു, എല്ലുകൾ വെളിവായി, അസ്ഥികൂടം പോലെയായിരുന്നു ശരീരം. എന്നാൽ വൻതാര കേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം കടുവ ആരോഗ്യം വീണ്ടെടുക്കുക മാത്രമല്ല ഇപ്പോൾ സുഖമായി ജീവിക്കുകയും ചെയ്യുന്നു.

മൃഗഡോക്ടർമാരുടെ സംഘം കടുവയുടെ എക്‌സ്‌റേ, അൾട്രാസൗണ്ട്, സിടി സ്‌കാൻ എന്നിവ നടത്തി. ഇതിന് പിന്നാലെ കടുവയുടെ വൃക്കകൾ തകരാറിലായതായി കണ്ടെത്തി. വെല്ലുവിളികളിൽ തളരാതെ, സമർപ്പിത സംഘം സൂക്ഷ്മമായ ചികിത്സാ ആരംഭിച്ചു. പരിചരണം നൽകുക മാത്രമല്ല കടുവയുടെ പ്രത്യേക ഭക്ഷണക്രമം പൂർണമായി പരിപാലിക്കുകയും ചെയ്തു.

കടുവയുടെ ആരോഗ്യനില മെച്ചപ്പെടുകയും ക്രമേണ വൃക്ക സംബന്ധമായ പ്രശ്‌നം ഭേദമാവുകയും ചെയ്തു. അനുകമ്പയുടെയും പുനരധിവാസത്തിൻ്റെയും ശക്തിയുടെ തെളിവായി ഇന്ന് ആ കടുവ നിലകൊള്ളുന്നു. ഈ ശ്രദ്ധേയമായ വിജയഗാഥ രക്ഷാപ്രവർത്തനങ്ങളുടെ പ്രാധാന്യത്തെയും മൃഗങ്ങൾക്ക് രണ്ടാമതൊരു അവസരം നൽകുന്നതിൽ വൻതാര വഹിക്കുന്ന സുപ്രധാന പങ്കിനെയും അടിവരയിടുന്നു. വൻതാരയിൽ 2,000-ത്തിലധികം ജീവനക്കാരുണ്ട്.

Keywords:  Vantara, Burmese Python, White Tiger, Reliance, Industries, Foundations, Animal, Welfare, Gujarat, India, Wild Animals,  Rescue, Treatment, Rehabilitation, Jamnagar, Refinery, Vantara Success Story: Sera, the Burmese Python, Treated for Reproductive Disorder Caused by Forced Breeding.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia