New Colour | 'വെള്ള-നീല കോമ്പിനേഷന്‍ പൊടി പിടിച്ച് മുഷിയുന്നു'; വന്ദേഭാരത് എക്‌സ്പ്രസുകളുടെ നിറം മാറ്റാന്‍ റെയില്‍വെ ഒരുങ്ങുന്നതായി റിപോര്‍ട്

 


ന്യൂഡെല്‍ഹി: (www.kvartha.com) നിലവില്‍ രാജ്യമെമ്പാടും 26 വന്ദേഭാരത് തീവണ്ടികളാണ് സര്‍വീസ് നടത്തുന്നത്. ഇപ്പോഴിതാ 
വന്ദേഭാരത് എക്‌സ്പ്രസുകളുടെ നിറം മാറ്റാന്‍ റെയില്‍വെ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപോര്‍ട്. നിലവിലുള്ള വെള്ളയും നീലയും നിറത്തിന് പകരം കാവി കലര്‍ന്ന ഓറന്‍ജും ചാരനിറവുമായിരിക്കും വന്ദേഭാരത് കോചുകള്‍ക്ക് നല്‍കുകയെന്നാണ് ടൈംസ് ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്യുന്നത്.

ഇനി സര്‍വീസ് ആരംഭിക്കുന്ന വന്ദേ ഭാരത് തീവണ്ടികളുടെ കോചുകള്‍ക്കാകും പുതിയ നിറം ലഭിക്കുകയെന്നാണ് വാര്‍ത്ത. കോചുകള്‍ നിര്‍മിക്കുന്ന ഇന്റഗ്രല്‍ കോച് ഫാക്ടറി (ഐസിഎഫ്) പല നിറങ്ങള്‍ പരീക്ഷിച്ചു നോക്കുകയായിരുന്നു. ഒടുവില്‍ ഓറന്‍ജ്-ഗ്രേ കോമ്പിനേഷനിലേക്ക് എത്തുകയും ഒരു കോച് ഈ നിറത്തില്‍ പെയിന്റ് ചെയ്ത് പരീക്ഷിക്കുകയും ചെയ്തിരുന്നു. 

നിലവിലെ വെള്ള-നീല കോംബിനേഷന്‍ ഭംഗിയാണെങ്കിലും പൊടി പിടിച്ച് വേഗം മുഷിയുന്നതാണ് നിറം മാറ്റത്തിന് പിന്നിലെന്നാണ് റിപോര്‍ടുകള്‍. നിറംമാറ്റത്തിന് റെയില്‍വെ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍. എങ്കിലും നിറംമാറ്റുന്നതിന് കൃത്യമായ കാരണം റെയില്‍വെ വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഇതുവരെ വന്നിട്ടില്ല.

New Colour | 'വെള്ള-നീല കോമ്പിനേഷന്‍ പൊടി പിടിച്ച് മുഷിയുന്നു'; വന്ദേഭാരത് എക്‌സ്പ്രസുകളുടെ നിറം മാറ്റാന്‍ റെയില്‍വെ ഒരുങ്ങുന്നതായി റിപോര്‍ട്


Keywords: News, National, National-News, Railway-News, Vande Bharat, Train, New Colour, Change Code, Orange-Grey, Vande Bharat trains could soon change to orange-grey.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia